മാർക്കോയിലെ മാരക വില്ലൻ അഭിമന്യു; മകന്റെ അരങ്ങേറ്റത്തെക്കുറിച്ച് ഷമ്മി തിലകൻ മനസ്സ് തുറക്കുന്നു!

Divya John
 മാർക്കോയിലെ മാരക വില്ലൻ അഭിമന്യു; മകന്റെ അരങ്ങേറ്റത്തെക്കുറിച്ച് ഷമ്മി തിലകൻ മനസ്സ് തുറക്കുന്നു! ജഗദീഷിന്റെ മകനായ റസൽ എന്ന ക്യാരക്ടറാണ് അഭിമന്യു അവതരിപ്പിച്ചത്. മുത്തച്ഛനെയും അച്ഛനെയും അനുസ്മരിപ്പിക്കുന്ന തരത്തിലാണ് അഭിമന്യുവിന്റെ പ്രകടനം എന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തൽ. അഭിനയത്തിൽ മാത്രമല്ല ഡബ്ബിംഗിന്റെ കാര്യത്തിലും അഭിമന്യു അച്ഛനെയും മുത്തച്ഛനെയും ഓർമ്മിപ്പിക്കുന്നുണ്ടെന്നുള്ള അഭിപ്രായങ്ങളുമുണ്ട്.എന്നെ സംബന്ധിച്ച് മറക്കാൻ പറ്റാത്തൊരു അനുഭവമാണ് മാർക്കോ സമ്മാനിച്ചത്. അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കുമ്പോൾ സപ്പോർട്ട് ചെയ്ത് കൂടെ നിന്നവരോടെല്ലാം നന്ദി പറയുന്നു. മുത്തച്ഛനെയും അച്ഛനെയും പിന്തുണച്ചത് പോലെ എന്നെയും നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് അറിയാം. സിനിമ ഇൻഡസ്ട്രിയിലേക്ക് കാലെടുത്ത് വെക്കുന്ന എനിക്ക് നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണം. തുടക്കക്കാരനെന്ന നിലയിൽ തെറ്റുകുറ്റങ്ങളുണ്ടാവാം.



   അത് ശരിയാക്കി മുന്നേറാനാണ് ആഗ്രഹം എന്നും അഭിമന്യു മുൻപ് കുറിച്ചിരുന്നു.തിലകന്റെ കുടുംബത്തിൽ നിന്നും ഒരാൾ കൂടി സിനിമയിലെത്തിയിരിക്കുകയാണ്. ഷമ്മി തിലകന്റെ മകനായ അഭിമന്യുവാണ് അരങ്ങേറ്റം കുറിച്ചിട്ടുള്ളത്. ഹനീഫ് അദേനി ചിത്രമായ മാർക്കോയിലൂടെയാണ് താരപുത്രന്റെ വരവ്. വില്ലത്തരത്തിലൂടെയാണ് അഭിമന്യു തുടക്കം കുറിച്ചത്. ജഗദീഷിന്റെ മകനായ റസൽ എന്ന ക്യാരക്ടറാണ് അഭിമന്യു അവതരിപ്പിച്ചത്.മലയാള സിനിമയിലെ പുതിയ താരോദയത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇതിലും വലിയൊരു തുടക്കം സ്വപ്‌നങ്ങളിൽ മാത്രം. തിലകന്റെ കൊച്ചുമകൻ എന്ന് തെറ്റാതെ വിളിക്കാം. അച്ഛനെ കവച്ചുവെച്ച് മുത്തച്ഛന്റെ റേഞ്ചിലല്ലേ പെർഫോമൻസ് എന്നുമായിരുന്നു കമന്റുകൾ. മലയാള സിനിമയിൽ ഒരു പുതിയ വില്ലൻ കൂടി ജനിച്ചിരിക്കുകയാണ്. ഇതൊരു തുടക്കം മാത്രം. മികച്ച അവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു എന്നുമായിരുന്നു കമന്റുകൾ.



  2024 മെയ് നാലിനായിരുന്നു അഭിമന്യു മാർക്കോ സെറ്റിൽ ജോയിൻ ചെയ്തത്. എല്ലാവരെയും കണ്ടപ്പോൾ എക്‌സൈറ്റഡായിരുന്നു, അതുപോലെ നെർവെസുമായിരുന്നു. റസൽ ടോണി ഐസക്കായുള്ള മാറ്റം അത്ര എളുപ്പമായിരുന്നില്ല. ഞാനുമായി ഒരു ബന്ധവുമുള്ള ക്യാരക്ടറായിരുന്നില്ല ഇത്. ക്യാരക്ടറായി മാറിയപ്പോൾ നിനക്ക് ഇത് പറ്റുമെന്ന് പോത്സാഹിപ്പിക്കുകയായിരുന്നു എല്ലാവരും. അങ്ങനെയാണ് ആത്മവിശ്വാസം കൂടിയത് എന്നുമായിരുന്നു അഭിമന്യു പറഞ്ഞത്.റസൽ ടോണി ഐസക്കിനെ അവതരിപ്പിക്കാൻ അത്ര എളുപ്പമായിരുന്നില്ല.


 കരിയറിൽ മറക്കാനാവാത്ത അനുഭവങ്ങളാണ് ചിത്രം എനിക്ക് സമ്മാനിച്ചത്. ലഭിക്കുന്ന കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലർത്തുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു. തുടക്കക്കാരനെന്ന നിലയിൽ ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന് അറിയാം. കുറേക്കൂടി നന്നായിട്ടായിരിക്കും അടുത്ത പ്രാവശ്യം വരുന്നതെന്നുമായിരുന്നു മറ്റൊരു പോസ്റ്റിൽ അഭിമന്യു കുറിച്ചത്. പുലിക്കുണ്ടായത് പുലിക്കുട്ടി എന്നായിരുന്നു കമന്റുകൾ.

Find Out More:

Related Articles: