മുൻഭാര്യയ്‌ക്കൊപ്പം ഒരേ വേദിയിൽ ജിവി പ്രകാശ്; എന്തിനാണ് നിങ്ങൾ വേർപിരിഞ്ഞതിന്നു ആരാധകരും!

Divya John
 മുൻഭാര്യയ്‌ക്കൊപ്പം ഒരേ വേദിയിൽ ജിവി പ്രകാശ്; എന്തിനാണ് നിങ്ങൾ വേർപിരിഞ്ഞതിന്നു ആരാധകരും! കഴിഞ്ഞ ദിവസം മുതൽ ആ ഒരു കാര്യത്തിന്റെ പേരിൽ സോഷ്യൽ മീഡിയ കീഴടക്കുകയാണ് സംഗീത സംവിധായകനും ഗായകനും നടനുമായ ജിവി പ്രകാശും ഭാര്യ ഗായിക സൈന്ധവിയും. സ്‌കൂൾ കാലം മുതൽ തുടങ്ങിയ സൗഹൃദ ബന്ധമായിരുന്നു ജിവിപിയും സൈന്ധവിയും. പിന്നീടത് പ്രണയമായി, വിവാഹിതരായി. അവസാനം 11 വർഷത്തെ ദാമ്പത്യ ജീവിംത അവസാനിപ്പിച്ച് ഇരുവരും ഈ വർഷം വിവാഹ മോചനം പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു ആ വിവാഹ മോചനം ആരാധകരെ അറിയിച്ചത്. മാതൃകാ ദമ്പതികൾ എന്ന് പേരെടുത്ത ജിവി പ്രകാശിന്റെയും സൈന്ധവിയുടെയും വേർപിരിയിൽ ആരാധകർക്ക് വലിയ ഷോക്കിങ് ആയിരുന്നു.



ഇനിയൊരിക്കലും നേരിൽ കണ്ടാൽ പോലും മിണ്ടാൻ കഴിയാത്ത വിധം തെറ്റിപ്പിരിഞ്ഞ താര ദമ്പതികളുണ്ട്. എന്നാൽ വേർപിരിഞ്ഞതിന് ശേഷവും സൗഹൃദ ബന്ധം സൂക്ഷിക്കുന്ന ഇവരിൽ ചിലർ ആരാധകർക്ക് നൽകുന്നത് വലിയൊരു പോസിറ്റീവ് മെസേജ് ആണ്.വേർപിരിഞ്ഞത് ഭാര്യ - ഭർതൃ ബന്ധം മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ നടന്ന സംഭവം. കഴിഞ്ഞ ദിവസം നടന്ന ജിവി പ്രകാശിന്റെ മ്യൂസിക് ഷോയിൽ സൈന്ധവിയും പങ്കെടുത്തിരുന്നു. ധനുഷ് നായകനായ മയക്കം എന്നെ- എന്ന ചിത്രത്തിലെ 'പിരൈ തേടും...' എന്ന ഹിറ്റ് ഗാനമാണ് സൈന്ധവി പാടിയത്. 2011 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഈ പാട്ടിന് സംഗീത സംവിധാനം നിർവ്വഹിച്ചത് ജിവി പ്രകാശ് ആണ്. സൈന്ധവിയും ജിവി പ്രകാശും ചേർന്നാണ് പാട്ട് സിനിമയിൽ പാടിയത്.



അതിന് ശേഷം ജിവി പ്രകാശിന്റെ അമ്മ, സൈന്ധവി തന്നെയാണ് എന്നും എന്റെ മരുമകൾ, അവളെ എനിക്ക് തിരികെ വേണം. വേർപിരിയൽ ജിവി പ്രകാശിന്റെ സ്വന്തം തീരുമാനമാണ് എന്നൊക്കെ പറഞ്ഞത്, ഇരുവരും വീണ്ടും ഒന്നിച്ചു ചേരും എന്ന പ്രതീക്ഷ ആരാധകരിൽ ഉണ്ടാക്കിയിരുന്നു. അതിന് ശേഷമാണ് ജിവി പ്രകാശിന്റെ സ്റ്റേജ് ഷോയ്ക്ക് പ്രമോഷനുമായി സൈന്ധവി സോഷ്യൽ മീഡിയയിൽ എത്തിയത്.


സ്റ്റേജിൽ സൈന്ധവി നിന്ന് പാടുമ്പോൾ, പിയാനോ വായിക്കുകയായിരുന്ന ജിവി പ്രകാശ് സൈന്ധവിയ്‌ക്കൊപ്പം ചേർന്ന് തന്റെ പോർഷൻ പാടിയതും സദസിൽ നിന്ന് വലിയൊരു ആർപ്പുവിളിയും അലർച്ചയുമാണ് കേൾക്കുന്നത്. ഈ ഒരു ഭാഗം മാത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തങ്ങളുടെ ഹൃദയം തകരുന്നു, പിന്നെ എന്തിനാണ് നിങ്ങൾ വേർപിരിഞ്ഞത് എന്നൊക്കെ ചോദിച്ച്, വളരെ ഇമോഷണലായ കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

Find Out More:

Related Articles: