സംയുക്ത വർമയെ പോലെ മറ്റൊരാൾക്കും കഴിയില്ല: അനിയത്തിയ്‌ക്കൊപ്പമുള്ള ഫോട്ടോയുമായി നടി!

Divya John
 സംയുക്ത വർമയെ പോലെ മറ്റൊരാൾക്കും കഴിയില്ല: അനിയത്തിയ്‌ക്കൊപ്പമുള്ള ഫോട്ടോയുമായി നടി! അഭിനയത്തിലേക്ക് ഇനിയില്ല എന്നുറപ്പിച്ച് പറഞ്ഞ സംയുക്ത, സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഏറ്റവുമൊടുവിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. അനിയത്തി സംഘമിത്ര എന്ന മാളുവിനൊപ്പമുള്ള സെൽഫി ചിത്രമാണ് പങ്കുവച്ചിരിയ്ക്കുന്നത്. 'ഒരേ പൂന്തോട്ടത്തിലുള്ള രണ്ട് വ്യത്യസ്ത പൂക്കളാണ് സഹോദരിമാർ' എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തിൽ, ആദ്യ കാഴ്ചയിൽ തന്നെ ആ വ്യത്യാസം തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. മുഖഛായ കൊണ്ടോ ജീവിത രീതി കൊണ്ടോ മാളുവും സംയുക്തയും തമ്മിൽ യാതൊരു ബന്ധവുമില്ല.വെറും നാല് വർഷങ്ങൾ മാത്രം അഭിനയ ലോകത്ത് ഉണ്ടായിരുന്ന നടിയാണ് സംയുക്ത വർമ. 



അഭിനയ ജീവിതം ഉപേക്ഷിച്ച് പോയിട്ട് വർഷം 22 വർഷമായി എങ്കിലും ഇന്നും മലയാലികളുടെ പ്രിയപ്പെട്ട നടി തന്നെ. നാല് വർഷമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും, അഭിനയിച്ച നാല് സിനിമകളുടെ പേരിൽ രണ്ട് തവണ കേരള സംസ്ഥാന സർക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ നടിയാണ് സംയുക്ത വർമ. 1999 ൽ ആദ്യ ചിത്രമായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിനായിരുന്നു ആദ്യത്തെ സംസ്ഥാന പുരസ്‌കാരം. 2000 ൽ മധുര നൊമ്പരക്കാറ്റ്, മഴ, സ്വയംവരപ്പന്തൽ എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച് രണ്ടാമത്തെ പുരസ്‌കാരം.2002 ൽ കുബേരൻ എന്ന ചിത്രത്തിലൂടെ അഭിനയം നിർത്തി, ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സംയുക്ത അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. 23 ആ വയസ്സിലായിരുന്നു വിവാഹം. 



ബിജു മേനോനൊപ്പം ഇടക്കാലത്ത് ചില പരസ്യ ചിത്രങ്ങളിൽ മുഖം കാണിച്ചുവെങ്കിലും, അഭിനയത്തിലേക്കിനി ഇല്ല എന്ന് സംയുക്ത വ്യക്തമാക്കിയതാണ്. ശാരീരിക മാറ്റം ഡിപ്രഷനിലേക്ക് കൊണ്ടുപോയപ്പോഴാണ് യോഗയിലേക്ക് തിരിഞ്ഞത്. ഇപ്പോൾ യോഗയാണ് സംയുക്തയ്ക്ക് എല്ലാം.ചിത്രത്തിൽ സംയുക്തയുടെ ലുക്കാണ് ആരാധകരെ ചിന്തിപ്പിയ്ക്കുന്നത്. നരച്ച മുടി മറച്ചുവയ്ക്കാതെ, തന്റെ സ്ഥിരം ഹെയർ സെറ്റാലിലാണ് നടി. മുഖത്തെ ചിരിക്ക് പക്ഷേ പഴയ തിളക്കമില്ല. എന്തൊക്കെ സംഭവിച്ചാലും, ആരൊക്കെ മാറിയാലും സംയുക്ത വർമ ഇപ്പോഴും തന്റെ ലളിത ജീവിതം നയിക്കുന്നു. സെലിബ്രിറ്റി നടികളുടെ മേക്കപ്പുകളില്ലാതെ ഇന്നും ഇങ്ങനെ ലളിതമായി ജീവിക്കാൻ സംയുക്തയ്ക്ക് മാത്രമേ സാധിക്കൂ എന്നാണ് ആരാധകരുടെ പക്ഷം.



1999 ൽ ആദ്യ ചിത്രമായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിനായിരുന്നു ആദ്യത്തെ സംസ്ഥാന പുരസ്‌കാരം. 2000 ൽ മധുര നൊമ്പരക്കാറ്റ്, മഴ, സ്വയംവരപ്പന്തൽ എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ച് രണ്ടാമത്തെ പുരസ്‌കാരം.2002 ൽ കുബേരൻ എന്ന ചിത്രത്തിലൂടെ അഭിനയം നിർത്തി, ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സംയുക്ത അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. 23 ആ വയസ്സിലായിരുന്നു വിവാഹം. ബിജു മേനോനൊപ്പം ഇടക്കാലത്ത് ചില പരസ്യ ചിത്രങ്ങളിൽ മുഖം കാണിച്ചുവെങ്കിലും, അഭിനയത്തിലേക്കിനി ഇല്ല എന്ന് സംയുക്ത വ്യക്തമാക്കിയതാണ്. ശാരീരിക മാറ്റം ഡിപ്രഷനിലേക്ക് കൊണ്ടുപോയപ്പോഴാണ് യോഗയിലേക്ക് തിരിഞ്ഞത്. ഇപ്പോൾ യോഗയാണ് സംയുക്തയ്ക്ക് എല്ലാം. 

Find Out More:

Related Articles: