മകൻ സിനിമയിലേക്ക് വരുന്നതിനെ കുറിച്ച് ഫാസിൽ ചോദിച്ചപ്പോൾ അന്ന് മോഹൻലാൽ പറഞ്ഞ മറുപടി! ഫഹദിന്റെ കണ്ണുകൾക്ക് അപാര ആകർഷണമാണ്, നോട്ടം കൊണ്ട് പോലും കീഴ്‌പ്പെടുത്തും എന്നൊക്കെയാണ് അന്യഭാഷാ സൂപ്പർ താരങ്ങളും ഫഹദിനെ കുറിച്ച് പറയുന്നത്. ഫഹദ് വാനോളം ഉയരുമ്പോൾ, ഇവിടെ മോഹൻലാൽ പറയുന്നു ഫഹദിന്റെ കാര്യത്തിൽ എന്റെ പ്രവചനം തെറ്റിയിട്ടില്ല എന്ന്. ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം നാളെ, ഡിസംബർ 25 ന് തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ പ്രമോഷൻ തിരക്കിലാണ് സൂപ്പർ താരം. സൺ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് ഫഹദിനെ സംബന്ധിച്ച ചോദ്യത്തോട് മോഹൻലാൽ പ്രതികരിച്ചത്.ഇന്ന് ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ.
ആരാധകർ അദ്ദേഹത്തെ ഇഷ്ടത്തോടെ ഫഫ എന്ന് വിളിക്കുന്നു. തമിഴ്, തെലുങ്ക് ഭാഷകളും കടന്ന് ഫഹദിന്റെ പേരും പ്രശസ്തിയും ഉയരുന്നു.2002 ൽ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദ് ഫാസിലിന്റെ തുടക്കം. അച്ഛൻ സംവിധാനം ചെയ്ത സിനിമയിലൂടെ അഭിനയത്തിലേക്ക് വന്നു, എന്നാൽ സിനിമ വൻ പരാജയമായിരുന്നു. അത് ഫഹദിനെ വല്ലാതെ തളർത്തി. പിന്നീട് ബ്രേക്ക് എടുത്ത്, അഭിനയം പഠിച്ചിട്ടാണ് തിരിച്ചുവരവ് നടത്തിയത്. ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെയുള്ള തിരിച്ചുവരവ് വിമർശനങ്ങൾക്കുള്ള മറുപടിയായിരുന്നു. കുട്ടിക്കാലം മുതലേ ഫഹദിനെ എനിക്കറിയാം. ഞങ്ങൾ ഫാമിലിയായും നല്ല ബന്ധമാണ്. ഫഹദ് യുഎസ്സിൽ പഠിക്കുമ്പോൾ ഫാസിൽ സർ എന്നോട് ചോദിച്ചു, 'ലാൽ, ഫഹദ് സിനിമയിൽ അഭിനയിച്ചു തുടങ്ങിയാൽ നിങ്ങൾ അവനെ എങ്ങനെ റേറ്റ് ചെയ്യും' എന്ന് എന്നോട് ചോദിച്ചു. അവൻ സിനിമയിലേക്ക് വരട്ടെ, അഭിനയിക്കട്ടെ. എന്നെ എങ്ങനെയാണ് നിങ്ങൾ സെലക്ട് ചെയ്തത്, സിനിമയിലേക്ക് കൊണ്ടുവന്നത്.
അത് പോലെ തന്നെയായിരിക്കും അതും എന്ന് ഞാൻ പറഞ്ഞു. എന്റെ പ്രെഡിക്ഷൻ തെറ്റിയില്ല. ഫഹദ് സിനിമയിലേക്ക് വന്നു, വളരെ നന്നായി സിനിമകൾ ചെയ്യുന്നു, ഇന്നൊരു മികച്ച നടനാണ്- മോഹൻലാൽ പറഞ്ഞു. ഫഹദ് മോഹൻലാലിനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ഒരു ഫോട്ടോയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. ഇദ്ദേഹത്തിന്റെ അച്ഛൻ എന്റെ ആദ്യ സിനിമയുടെ സംവിധായകനാണ്. ഞങ്ങൾ ഒന്നിച്ച് ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഇപ്പോൾ എമ്പുരാനിൽ ഫാസിൽ സാറിനൊപ്പം അഭിനയിക്കാനംു സാധിച്ചു. അദ്ദേഹത്തിന്റെ മകനൊപ്പം അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യം തന്നെയാണ്.
പിന്നെ, ഫഹദ് ഇപ്പോഴുള്ളതിൽ ഏറ്റവും മികച്ച നടനാണ്.ഫഹദ് മോഹൻലാലിനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ഒരു ഫോട്ടോയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. ഇദ്ദേഹത്തിന്റെ അച്ഛൻ എന്റെ ആദ്യ സിനിമയുടെ സംവിധായകനാണ്. ഞങ്ങൾ ഒന്നിച്ച് ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഇപ്പോൾ എമ്പുരാനിൽ ഫാസിൽ സാറിനൊപ്പം അഭിനയിക്കാനംു സാധിച്ചു. അദ്ദേഹത്തിന്റെ മകനൊപ്പം അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യം തന്നെയാണ്. പിന്നെ, ഫഹദ് ഇപ്പോഴുള്ളതിൽ ഏറ്റവും മികച്ച നടനാണ്.