പദ്മനാഭന്റെ മുൻപിൽ തട്ടുകട ഇട്ട് വെങ്കിടേഷ്; വെങ്കി ആളാരാ മോൻ എന്ന് പ്രേക്ഷകരും! നിഷ്‌കളങ്കമായ സംസാര രീതിയും അഭിനയമികവും ഒക്കെ വെങ്കിയെ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആക്കി മാറ്റി. ഷോയിലെ ഹാസ്യവേഷങ്ങളിലൂടെയാണ് വെങ്കി പലപ്പോഴും ഏറെ ശ്രദ്ധിക്കപ്പെട്ടത്. ദി പ്രീസ്റ്റ്, സ്റ്റാൻഡപ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് വെങ്കിടേഷ്. സിനിമാജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ചെല്ലാം മുൻപ് വെങ്കിടേഷ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടന്റെ ഒരു പുതിയ മുഖം ആണ് ആരാധകർ ശ്രദ്ധിക്കുന്നത്. ഉടൻ പണം അവതാരകൻ ആയും എത്തിയിരുന്ന വെങ്കിടേഷ് സുഡ സുഡ ഇഡ്ഡലി എന്ന പേരിൽ തട്ടുകട നടത്തിവരികയാണ്. സുഹൃത്തുക്കളുമായി ചേർന്നാണ് തട്ടുകട വെങ്കി തുടങ്ങിയത്.യുവനടനായും അവതാരകനായൊക്കെ വെങ്കി എന്ന വെങ്കിടേഷിനെ മലയാളികൾക്ക് അറിയാം.
നായികാ നായകൻ റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് വെങ്കിയെ പരിചയം.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമകളിൽ ഇതിനകം വെങ്കി അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയിൽ വില്ലൻ വേഷത്തിലാണ് വെങ്കി എത്തിയത്. "സിനിമയിൽ വരുന്നതിന് മുമ്പ് തനിക്ക് ഇതിെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ല എന്നാണ് ഒരിക്കൽ വെങ്കി പറഞ്ഞത്. ആഗ്രഹം മാത്രമാണ് തനിക്ക് എനിക്ക് അഭിനയിക്കാൻ അറിയാമോയെന്ന് ചോദിച്ചാൽ എനിക്കറിഞ്ഞൂടാ, പക്ഷേ ഞാൻ പറയും എനിക്ക് സിനിമയിൽ അഭിനയിക്കണം- വെങ്കി പറഞ്ഞ വാക്കുകൾ ആണിത്. സോഷ്യൽ മീഡിയ വഴി ചാൻസ് ചോദിച്ചാണ് വെളിപാടിൻറെ പുസ്തകത്തിൽ വെങ്കി എത്തുന്നത്.
പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന സുനിൽ വാക്സ് മ്യൂസിയത്തിന് എതിർ വശത്തായാണ് തട്ട്കട സ്ഥിതി ചെയ്യുന്നത്. ശബരിമല സീസൺ കഴിഞ്ഞാൽ ചിരട്ട ഇഡലിയും ഈ തട്ടുകടയിലേക്ക് എത്തി തുടങ്ങും. വെങ്കിയും നാല് കൂട്ടുകാരും മാത്രമാണ് കുക്കിങ്ങും ക്ളീനിംഗും എല്ലാം നടത്തുന്നത്. വേറെ ജോലിക്കാർ ഒന്നുമില്ല എന്നതാണ് മറ്റൊരു കാര്യം. എന്ത് തന്നെ ആയാലും വെറൈറ്റി ഇഡലികൾ കഴിക്കാൻ സെലിബ്രിറ്റികൾ വരെ അക്ഷമരായി കാത്തിരിക്കുന്നു എന്നാണ് വെങ്കിയോട് പറയുന്നത്. പദ്മനാഭസ്വാമി ക്ഷേത്രത്തിനോട് ചേർന്ന് വെറൈറ്റി ഇഡ്ഡലികളുടെ ഒരു തട്ടുകട വെങ്കി ആരംഭിക്കുന്നത്.
തട്ടുകട ആരംഭിച്ചിട്ട് അധികകാലം ആയില്ലെങ്കിലും വെങ്കിയുടെ തട്ടുകടയിലേക്ക് ജനപ്രവാഹം ആണ്. കാരണം സെലിബ്രിറ്റി ആയതുകൊണ്ട് മാത്രമല്ല അത്രയും ടേസ്റ്റ് ആണ് ഭക്ഷണത്തിനു എന്നാണ് അവിടെ നിന്നും ഇഡലി കഴിച്ച ആളുകൾ തന്നെ ഇൻസ്റ്റയിൽ കുറിക്കുന്നത്. പല ആകൃതിയിലും വലിപ്പത്തിലുമുള്ള ആറിലധികം ഇഡ്ഡലികളാണ് ഭക്ഷണ പ്രേമികളെ ഇവിടേക്ക് ആകർഷിക്കുന്നത്. സോയബീൻ ഒക്കെ ചേർത്ത സോയ ഇഡലി മുതൽ പൊടി ഇഡ്ഡലി ദം ഇഡ്ഡലി അങ്ങനെ പോകുന്നു വെങ്കിയുടെയും കൂട്ടുകാരുടെയും രുചി വൈഭവങ്ങൾ.