എന്റെ പെൺകുഞ്ഞുങ്ങളാണ് നിധി; മധുബാല! തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ലഭിച്ച നടി 2016ന് ശേഷം സിനിമാലോകത്ത് നിന്ന് കുറച്ച് നാൾ വിട്ട് നിന്ന താരം അടുത്തിടെയാണ് സിനിമയിൽ സജീവമായി തുടങ്ങിയത്. ഇപ്പോഴിതാ മക്കളോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മധുബാല.പെൺമക്കളാണ് ഏറ്റവും വലിയ സമ്മാനം... അവർ നിങ്ങൾക്ക് ജനിക്കുമ്പോൾ തന്നെ ആ സമ്മാനം എത്രത്തോളം ഡീപ്പ് ആയ ബന്ധമെന്ന് വ്യക്തം. അവർക്ക് നിങ്ങൾ അവരെ പോറ്റുന്ന അമ്മയാണ്, നിങ്ങൾക്കറിയാവുന്നതെല്ലാം അവരെ പഠിപ്പിക്കുന്നു, പക്ഷേ യഥാർത്ഥത്തിൽ നിങ്ങൾ പതുക്കെ അവരോടൊപ്പം സ്വയം തിരിച്ചറിയുന്നു നിങ്ങളെ തന്നെ. പിന്നീട് പെട്ടെന്ന് അവർ വളർന്നു നിങ്ങളുടെ അമ്മയായി മാറുന്നു എന്ന സത്യം എത്രപേർക്ക് അറിയാം.അഴകൻ എന്ന തമിഴ് സിനിമയിലൂടെ സിനിമാലോകത്തേക്കെത്തിയ താരമാണ് മധുബാല.
പിന്നീട് മണിരത്നത്തിൻറെ റോജയിലൂടെ തെന്നിന്ത്യയിൽ തന്നെ തിരക്കുള്ള നടിയായി മധു മാറി. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ലഭിച്ച നടി 2016ന് ശേഷം സിനിമാലോകത്ത് നിന്ന് കുറച്ച് നാൾ വിട്ട് നിന്ന താരം അടുത്തിടെയാണ് സിനിമയിൽ സജീവമായി തുടങ്ങിയത്. ആനന്ദ് ഷാ ആണ് മധുവിന്റെ ഭർത്താവ്. പ്രണയവിവാഹം ആയിരുന്നു ഇരുവർക്കും.ഒരു പരസ്യം ചെയ്യുന്നതിന്റെ ഇടയിൽ കണ്ടുമുട്ടി പ്രണയത്തിലായത് ആണ്. ആനന്ദുമായിട്ട് കല്യാണം കഴിഞ്ഞിട്ട് 25 വർഷങ്ങൾ കഴിഞ്ഞു. "ഞങ്ങൾ വഴക്ക് കൂടുമ്പോൾ ഞാൻ പറയാറുണ്ട് നിങ്ങൾ എന്നെ കല്യാണം കഴിച്ചത് ഷോറൂമിൽ ഇരിക്കുന്ന ബിഎംഡബ്ലിയു കാർ കണ്ട് ഇഷ്ടപ്പെട്ടു വാങ്ങിയ പോലെ അല്ലെ എന്ന്", അടുത്തിടെ പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മധു നൽകിയ മറുപടിയാണ് ഇത്.അമേയ, കിയ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. മലയാളത്തിൽ യോദ്ധ എന്ന മോഹൻലാൽ-ജഗതി സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്.
അതിന് പുറമെ ഒറ്റയാൾ പട്ടാളം, എന്നോടിഷ്ടം കൂടാമോ,നീലഗിരി, സംസാരം ആരോഗ്യത്തിന് ഹാനികരം എന്നീ സിനിമകളിലും മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഇന്ദ്രൻസിനൊപ്പമാണ് മധുബാലയുടെ രണ്ടാംവരവ്. വാരാണസിയിൽ വെച്ചാണ് സിനിമ ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങിന്റെ ചിത്രങ്ങൾ മധുബാല അടുത്തിടെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.ഇന്ന് എന്റെ കുഞ്ഞുങ്ങൾ എന്നെ സ്കാൻ ചെയ്യാൻ നിർബന്ധിച്ചു, അത് ആവശ്യമാണെന്ന് എനിക്ക് തോന്നിയില്ല ഞാൻ അത് അങ്ങനെ വിട്ടു... പക്ഷേ എന്റെ മോൾ പറയുന്നു "അമ്മേ, ജീവിതത്തിൽ ഗൗരവവും ഉത്തരവാദിത്തവും ഉള്ളവളാകൂ, അമ്മേ,കുറച്ചുകൂടി മെച്വർ ആകൂ എന്ന്.
അവൾ എന്നെക്കാൾ പ്രായപൂർത്തിയായവളാണെന്ന് ഞാൻ അപ്പോൾ മനസ്സിലാക്കി.. അവൾ പറഞ്ഞത് ശരിയാണ്, എനിക്ക് വേണ്ടത് ഞാൻ ചെയ്യേണ്ടതുണ്ട്... ശരിക്കും അവരുടെ സ്നേഹത്തിനും കരുതലിനും മുൻപിൽ ഞാൻ നന്ദിയുള്ളവളാണ്..., ഒരു അമ്മയാകുന്നതിന്റെ ഓരോ നിമിഷവും വിലമതിക്കുന്നതാണ്... പെൺകുഞ്ഞുങ്ങളുടെ എല്ലാ അമ്മമാർക്കും ഇതൊരു സന്തോഷമാണ്. മധുബാല കുറിച്ചു.