ഇന്നലെ കല്യാണം കഴിഞ്ഞത് പോലെയാണ് ഇപ്പോഴും! 26 വർഷത്തെ ദാമ്പത്യത്തെ കുറിച്ച് സന്ധ്യ!

Divya John
 ഇന്നലെ കല്യാണം കഴിഞ്ഞത് പോലെയാണ് ഇപ്പോഴും! 26 വർഷത്തെ ദാമ്പത്യത്തെ കുറിച്ച് സന്ധ്യ! വിവാഹ ജീവിതം 26 വർഷത്തിലേക്ക് എത്തിയതിനെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. 26 വർഷമായി, എന്നാൽ ഇപ്പോൾ, അല്ലെങ്കിൽ അടുത്തിടെ കല്യാണം കഴിഞ്ഞവരെപ്പോലെയാണ് ഞങ്ങൾ ഇപ്പോഴും എന്ന് സന്ധ്യ പറയുന്നു. ഭർത്താവിനൊപ്പമുള്ള ഫോട്ടോയും സന്ധ്യ പങ്കുവെച്ചിരുന്നു.1999 ലാണ് ഞാൻ സന്ധ്യ മനോജ് ആയത്. അറേഞ്ച്ഡ് മാര്യേജായിരുന്നു ഞങ്ങളുടേത്. രണ്ടാൾക്കും അവരവരുടേതായ പാഷനുണ്ടെന്നും, അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും മനസിലാക്കിയാണ് ഞങ്ങൾ ജീവിച്ച് തുടങ്ങിയത്. ആചാരപ്രകാരമായിരുന്നു ഞങ്ങളുടെ വിവാഹം നടത്തിയത്. ഞങ്ങൾ ആശയവിനിമയം നടത്തി തുടങ്ങിയപ്പോഴായിരുന്നു യഥാർത്ഥത്തിൽ വിവാഹ ജീവിതം തുടങ്ങിയത്. അദ്ദേഹത്തിന് യോഗയും മാർഷൽ ആർട്‌സും, ഫിലോസഫിയും, ഐസിഡബ്ലുഎ ഡിഗ്രിയുമായിരുന്നു ആഗ്രഹം.






 മലേഷ്യയിലെ ഉയർന്ന ജോലിയും അദ്ദേഹം ലക്ഷ്യം വെച്ചിരുന്നു. വീട്ടമ്മയായി ഒതുങ്ങാതെ നർത്തകിയായി ജീവിക്കാനായിരുന്നു ഞാനും ആഗ്രഹിച്ചത് എന്നും സന്ധ്യ പറയുന്നു.അഭിനേത്രിയും നർത്തകിയുമായ സന്ധ്യ മനോജ് ഇൻസ്റ്റഗ്രാമിൽ സജീവമാണ്. പ്രൊഫഷനിലെ കാര്യങ്ങൾ മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും പോസ്റ്റുകളിലൂടെയായി പങ്കിടാറുണ്ട്. വിവാഹ ജീവിതം 26 വർഷത്തിലേക്ക് എത്തിയതിനെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.മലേഷ്യയിൽ യോഗ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട് സന്ധ്യയും മനോജും. യോഗ പഠിപ്പിക്കാനാണ് ആഗ്രഹമെന്ന് മനസിലാക്കി മനോജായിരുന്നു അത് തുടങ്ങിയത്.






 26ാമത്തെ വയസിലായിരുന്നു പുള്ളി ഇങ്ങനെയൊരു തീരുമാനമെടുത്തത്. സ്വന്തമായി ജോലി ചെയ്ത് മുന്നേറാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ഡാൻസായിരുന്നു എന്റെ പാഷൻ, അതിനും പുള്ളിക്ക് എതിർപ്പുകളില്ലായിരുന്നു. അങ്ങനെയാണ് ഡാൻസ് സ്‌കൂളിലേക്ക് കടക്കുന്നതെന്ന് നേരത്തെ സന്ധ്യ പറഞ്ഞിരുന്നു. കരിയറിലെ മാത്രമല്ല ജീവിത വിശേഷങ്ങളെക്കുറിച്ചും സന്ധ്യ വാചാലയാവാറുണ്ട്. പറയാം നേടാമിൽ അതിഥിയായി എത്തിയപ്പോൾ പ്രിയതമനെക്കുറിച്ചും, അദ്ദേഹത്തിന്റെ സപ്പോർട്ടിനെക്കുറിച്ചും അവർ തുറന്നുപറഞ്ഞിരുന്നു.ഒരു ദിവസമോ, വർഷമോ കൊണ്ടല്ല ഞങ്ങൾ അത് നേടിയെടുത്തത്. രണ്ടുപേരും പരസ്പരം മനസിലാക്കി കൂടെ നിൽക്കുകയായിരുന്നു. രണ്ടുപേരുടെയും ലക്ഷ്യങ്ങളും സഫലീകരിച്ചത് അങ്ങനെയായിരുന്നു. ഞങ്ങളുടെ മക്കളും ഇതൊക്കെ അറിഞ്ഞാണ് വളർന്നത്്. ഞങ്ങൾ ഇതൊക്കെ എങ്ങനെ നേടിയെന്ന് അവർക്ക് വ്യക്തമായി അറിയാം. 




സാധ്യതകൾ മാത്രമുണ്ടായിരുന്ന പല കാര്യങ്ങളും ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. 26 വർഷം മുൻപ് ഒന്നിച്ച് തുടങ്ങിയ ജീവിതമാണ് ഇന്ന് ഞങ്ങളെ മികച്ചതാക്കിയത്. പരസ്പര സഹകരണത്തോടെ ഞങ്ങളിപ്പോഴും ഒന്നിച്ച് ജോലി ചെയ്ത് ജീവിക്കുന്നു എന്നതാണ് മികച്ച കാര്യം എന്നുമായിരുന്നു സന്ധ്യ കുറിച്ചത്.1999 ലാണ് ഞാൻ സന്ധ്യ മനോജ് ആയത്. അറേഞ്ച്ഡ് മാര്യേജായിരുന്നു ഞങ്ങളുടേത്. രണ്ടാൾക്കും അവരവരുടേതായ പാഷനുണ്ടെന്നും, അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും മനസിലാക്കിയാണ് ഞങ്ങൾ ജീവിച്ച് തുടങ്ങിയത്. ആചാരപ്രകാരമായിരുന്നു ഞങ്ങളുടെ വിവാഹം നടത്തിയത്. ഞങ്ങൾ ആശയവിനിമയം നടത്തി തുടങ്ങിയപ്പോഴായിരുന്നു യഥാർത്ഥത്തിൽ വിവാഹ ജീവിതം തുടങ്ങിയത്.

Find Out More:

Related Articles: