ഏഴ് വർഷത്തിനുള്ളിൽ സ്വാതി റെഡ്ഡിയുടെ വിവാഹ ജീവിതത്തിൽ സംഭവിച്ചത് എന്ത്?

Divya John
 ഏഴ് വർഷത്തിനുള്ളിൽ സ്വാതി റെഡ്ഡിയുടെ വിവാഹ ജീവിതത്തിൽ സംഭവിച്ചത് എന്ത്? ആമേൻ എന്ന ആദ്യ മലയാള ചത്രത്തിലൂടെ തന്നെ മലയാളികൾ ഏറ്റെടുത്ത നടിയാണ്. അന്ന് സുബ്രഹ്ണ്യ പുരം എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ച നടി എന്നായിരുന്നു സ്വാതിയുടെ ഐഡന്റിറ്റി എങ്കിലും, പിന്നീട് മലയാലികളുടെ നടിയായി മാറി. നോർത്ത് 24 കാതം, മോസായിലെ കുതിരമീനുകൾ, ആട് ഒരു ഭീകര ജീവിയാണ്, തൃശ്ശൂർ പൂരം എന്നീ മലയാള സിനിമകളിലും സ്വാതി അഭിനയിച്ചിട്ടുണ്ട്. അത് മാത്രമല്ല സ്വാതി റെഡ്ഡിയ്ക്ക് മലയാളവുമായുള്ള ബന്ധം, സ്വാതിയുടെ ഭർത്താവ് വികാസ് വസു മലയാളിയാണ്. പൈലറ്റ് ആയ വികാസുമായി 2018 ൽ ആണ് സ്വാതി റെഡ്ഡിയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസങ്ങൾക്കകം നൽകിയ അഭിമുഖത്തിൽ, താൻ എത്രത്തോളം തന്റെ വിവാഹം ആസ്വദിച്ചു എന്നതിനെ കുറിച്ച് നടി വാചാലയായിരുന്നു.വിവാഹ ശേഷം അഭിനയം വിടുമോ എന്ന് ചോദിച്ചപ്പോൾ, വിവാഹ ജീവിതത്തിനൊപ്പം ഞാൻ വളരും എന്നായിരുന്നു സ്വാതിയുടെ മറുപടി.







പിന്നീട് ഭർത്താവിനൊപ്പം പങ്കുവച്ച ഫോട്ടോകളും പ്രണയ നിമിഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ ഇപ്പോൾ ഇരുവരും ഒറുമിച്ചല്ല എന്നാണ് റിപ്പോർട്ടുകൾ. 2023 മുതൽ സ്വാതി റെഡ്ഡിയും വികാസ് വസുവും വേർപിരിയുന്നു എന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഒന്നിനോടും നടി തുടക്കത്തിൽ പ്രതികരിച്ചിരുന്നില്ല.വിവാഹം കഴിഞ്ഞതായി തോന്നുന്നതേയില്ല, ഇപ്പോഴും എന്നെ ചുറ്റി ബന്ധുക്കളാണ്. ആഘോഷങ്ങളിൽ നിന്ന് പുറത്ത് കടക്കാത്തത് പോലെ. പൂർണമായും തെലുങ്ക് ആചാര പ്രകാരമാണ് ഞങ്ങളുടെ വിവാഹം നടന്നത്. ഹൽദിയും മെഹന്ദിയും നടന്ന ആഘോഷങ്ങളൊന്നും മറക്കാൻ സാധിക്കുന്നില്ല. കല്യാണം കഴിഞ്ഞ ദിവസം ഞാനും വികാസും വളരെ റിലാക്‌സ്ഡ് ആയിരുന്നു.






ഇപ്പോൾ നമ്മുടെ കല്യാണം കഴിഞ്ഞു എന്ന് വികാസ് ഓരോ ദിവസവും ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ്- എന്നാണ് അന്ന് സ്വാതി റെഡ്ഡി പറഞ്ഞത്.കല്യാണ ഫോട്ടോകൾ അടക്കം ഭർത്താവിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ നിന്ന് ഡിലീറ്റ് ചെയ്തതോടെയാണ് വിവാഹ മോചന വാർത്തകൾ പ്രചരിച്ചത്. മാധ്യമങ്ങളുടെ നിരന്തര ചോദ്യങ്ങൾക്കൊടുവിൽ, അത് തീർത്തും എന്റെ സ്വകാര്യതയാണ്, അതേ കുറിച്ച് പറയാൻ ഞാൻ താത്പര്യപ്പെടുന്നില്ല എന്നായിരുന്നു സ്വാതി റെഡ്ഡിയുടെ മറുപടി. 




വേർപിരിഞ്ഞോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും നൽകിയിട്ടില്ല.വിവാഹം കഴിഞ്ഞതായി തോന്നുന്നതേയില്ല, ഇപ്പോഴും എന്നെ ചുറ്റി ബന്ധുക്കളാണ്. ആഘോഷങ്ങളിൽ നിന്ന് പുറത്ത് കടക്കാത്തത് പോലെ. പൂർണമായും തെലുങ്ക് ആചാര പ്രകാരമാണ് ഞങ്ങളുടെ വിവാഹം നടന്നത്. ഹൽദിയും മെഹന്ദിയും നടന്ന ആഘോഷങ്ങളൊന്നും മറക്കാൻ സാധിക്കുന്നില്ല. കല്യാണം കഴിഞ്ഞ ദിവസം ഞാനും വികാസും വളരെ റിലാക്‌സ്ഡ് ആയിരുന്നു.

Find Out More:

Related Articles: