സുധി ചേട്ടന് ഉണ്ടായ അപകടം ഞാൻ നേരത്തെ സ്വപ്നത്തിൽ കണ്ടതാണ്; രേണു!

Divya John
 സുധി ചേട്ടന് ഉണ്ടായ അപകടം ഞാൻ നേരത്തെ സ്വപ്നത്തിൽ കണ്ടതാണ്; രേണു!  സുധിയുടെ മരണശേഷം ഇവർക്കായി വീട് വച്ച് നൽകിയിരുന്നു. പിന്നാലെ അഭിനയരംഗത്തെക്ക് കൂടി സുധിയുടെ ഭാര്യ കടന്നു. മൂത്തമകൻ സുധിയുടെ വീട്ടിലും ഇളയമകൻ ഇവരുടെ ഒപ്പവും ആണ് താമസം. നാടക അഭിനയത്തിലൂടെയാണ് ഇപ്പോൾ ഉപജീവനമാർഗ്ഗം രേണു കണ്ടെത്തുന്നത്. ഇടക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളിലും നിറയാറുണ്ട് ഇതിനിടയിലാണ്, രേണു താൻ മുൻപൊരിക്കൽ കണ്ട ദുസ്വപ്നത്തെ കുറിച്ച് സംസാരിക്കുന്നത്.മലയാളികൾക്ക് ഏറെ പ്രിയങ്കരനായ കലാകാരൻ ആയിരുന്നു കൊല്ലം സുധി. സ്റ്റാർ മാജിക്കിലൂടെയാണ് ഏറെ ആരാധകരെ സുധി ഉണ്ടാക്കിയത്. സുധിയുടെ ഭാര്യയും മക്കളും എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരും. മരിച്ചു മൺമറഞ്ഞുപോയ ഒരുപാട് കലാകാരന്മാരെ ഇന്നും ഓർമ്മിക്കാറുണ്ട്.






അതുപോലെ തന്നെ എന്റെ സുധിച്ചേട്ടനെയും എല്ലാവരും ഓർമ്മിക്കുന്നു എന്ന് പറയുമ്പോൾ അഭിമാനവും സന്തോഷവും. സുധിചേട്ടൻ മരിച്ചു പോയെന്ന് ഒരിക്കലും തോന്നാറില്ല. ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേൾക്കുമ്പോഴോ ബോഡി കാണുമ്പോഴോ ആണ് സുധി ചേട്ടനും മരിച്ചു പോയല്ലോ എന്ന് ചിന്തിക്കാറുള്ളത് രേണു പറയുന്നു. സുധി മരിച്ച് ഒരു വർഷം ആകുന്നതിന് മുൻപു തന്നെ ഞാൻ വേറെ കെട്ടും, മൂത്ത മകൻ കിച്ചുവിനെ വീട്ടിൽനിന്ന് അടിച്ചിറക്കും എന്നൊക്കെയുള്ള നെഗറ്റീവ് കമന്റുകളൊക്കെ ഞാൻ കേട്ടിട്ടുണ്ട്. എല്ലാവരോടും എനിക്ക് ഒന്നു മാത്രമാണ് പറയാനുള്ളൂ, ഞാൻ വേറെ കല്യാണം കഴിക്കില്ല. കൊല്ലം സുധി ചേട്ടന്റെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്യുകയുള്ളൂ.






 ഇപ്പോഴും എവിടെ പോയാലും സുധിയുടെ ഭാര്യ എന്ന് കേൾക്കും അത് അഭിമാനമാണ്. ചേട്ടന്റെ കൂടെ ഫോട്ടോ എടുക്കാൻ ആകാത്തവർ എന്റെ ഒപ്പം ഫോട്ടോ എടുത്തോട്ടെ എന്ന് തിരക്കുന്നവർ പോലും ഉണ്ട്- അത്രയും അടുപ്പം എന്നോട് കാണിക്കുന്നു. അതിനെല്ലാം കാരണം ഉറപ്പായും ചേട്ടൻ തന്നെയാണ്.സുധി അപകടത്തിൽ പറ്റുന്നത് മുൻപേ തന്നെ സ്വപ്നം കണ്ടിരുന്നു അത് ഏട്ടനോട് പറഞ്ഞിരുന്നു എന്നും രേണു പറയുന്നു. 





കല്യാണം കഴിഞ്ഞ സമയത്ത് കൊല്ലത്ത് ഉള്ളപ്പോൾ ആണ് അദ്ദേഹത്തിന് അപകടം സംഭവിക്കുന്നത് സ്വപ്നം കാണുന്നത്. അത് ഞാൻ ചേട്ടനോട് പറയുകയും ചെയ്തു. അയ്യോ അതിൽ വിഷമിക്കണ്ട പ്രാർത്ഥിക്കാൻ പറഞ്ഞു. അങ്ങനെ നമ്മൾ ഒരുപാട് പ്രാർത്ഥിച്ചു പള്ളിയിലും ഒക്കെ പോയിരുന്നു. വിമര്ശകരോട് തനിക്ക് ഒന്നും പറയാനില്ലെന്നും ഫോട്ടോഷൂട്ട് നടത്തിയപ്പോൾ തന്നെ അറിയാമായിരുന്നു ഇത് ഇങ്ങനെ സംഭവിക്കും എന്ന്- രേണു പറയുന്നു.
 

Find Out More:

Related Articles: