നഴ്സിനോട് അന്വേഷണം പറയണേ; ദുബായിയിൽ ഉണ്ണി മുകുന്ദനെ വരവേറ്റു പ്രേക്ഷകർ!

Divya John
 നഴ്സിനോട് അന്വേഷണം പറയണേ; ദുബായിയിൽ ഉണ്ണി മുകുന്ദനെ വരവേറ്റു പ്രേക്ഷകർ! കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ 'ഗെറ്റ് സെറ്റ് ബേബി'ക്ക് മികച്ച പ്രതികരണങ്ങളാണ് എങ്ങും ലഭിച്ചുകൊണ്ടിരിക്കുന്നത്.'ഒരു ഡെലിവറി എടുക്കോ?' എന്നായിരുന്നു സിനിമ കണ്ട മെഹ്‌നാസ് മജീദ് എന്ന പ്രേക്ഷകയുടെ തമാശ രൂപേണയുള്ള ചോദ്യം. 'അയ്യോ ഞാൻ തലകറങ്ങി വീഴും, മൊത്തം അഭിനയമല്ലേ' എന്നായിരുന്നു ചിരിച്ചുകൊണ്ട് ഉണ്ണിയുടെ മറുപടി. കൂട്ടത്തിൽ സിനിമ കാണാനായി എത്തിയ ഗർഭിണി ആയ യുവതിക്ക് ഉണ്ണി ആശംസകളും നേരുകയുണ്ടായി. 'ചിത്രത്തിലെ നഴ്സിനോട് അന്വേഷണം പറയണേ' എന്നായിരുന്നു മറ്റൊരാളുടെ അഭ്യർത്ഥന. 'തീർച്ചയായും പറഞ്ഞേക്കാം' എന്ന് ഉണ്ണിയുടെ ഉറപ്പ്. യുഎഇ വ്ളോഗറായ മെഹ്നാസ് മജീദാണ് ഈ വീഡിയോ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്.






വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.ദുബായിയിൽ 'ഗെറ്റ് സെറ്റ് ബേബി' കണ്ടിറങ്ങിയ പ്രേക്ഷകരോട് കുശലന്വേഷണങ്ങളുമായി നടൻ ഉണ്ണി മുകുന്ദൻ. തിയേറ്റർ വിസിറ്റിനെത്തിയപ്പോഴാണ് സിനിമ കണ്ടശേഷം പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് താരം മറുപടി നൽകിയത്. ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് ചിത്രത്തിലുള്ളത്. കൂടാതെ സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആൻറണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്.സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.






കളർഫുൾ വിഷ്വൽസാണ് അലക്സ് ജെ പുളിക്കലിൻറെ ക്യാമറ കാഴ്ചകൾ. അർജു ബെന്നിൻറെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സിഎസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും ഏറെ മികച്ചുനിൽക്കുന്നുണ്ട്. സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ പ്രൊഡക്ഷൻസിൻറേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാണം. ആശിർവാദ് സിനിമാസാണ് ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്.ഉണ്ണി മുകുന്ദൻറെ കരിയറിലെ തന്നെ മികച്ച പ്രകടനമായി അടയാളപ്പെടുത്തിയിരിക്കുകയാണ് 'ഗെറ്റ് സെറ്റ് ബേബി' എന്ന സിനിമയിലെ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രം. 





ആക്ഷനും വയലൻസും ഒന്നും ഇല്ലാതെ തന്നെ സിനിമാപ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുകയാണ് ഉണ്ണി. ബുക്ക് മൈ ഷോയിൽ ഉൾപ്പെടെ ട്രെൻഡിംഗായിരിക്കുകയാണ് ചിത്രം. മികച്ച ബുക്കിംഗിൽ രണ്ടാം ദിനവും തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുൾപ്പെടെ എത്തിക്കൊണ്ടിരിക്കുകയാണ്.
പരസ്യ ചിത്രങ്ങളുടെ ലോകത്തുനിന്നും സ്വതന്ത്രസംവിധായകനായി മാറിയ വിനയ് ഗോവിന്ദ് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. ആദ്യ ചിത്രമായ 'കിളിപോയി' തന്നെ മലയാളത്തിലെ ആദ്യ സ്റ്റോണ‍ർ മൂവിയായാണ് വിനയ് ഒരുക്കിയത്.  

Find Out More:

Related Articles: