യുകെയിൽ എസ് ജയശങ്കറിന് നേരെ അക്രമണശ്രമം! 'വിഘടനവാദികളുടെയും തീവ്രവാദികളുടെയും പ്രകോപനപരമായ പ്രവർത്തനങ്ങളെ ഇന്ത്യ അപലപിക്കുന്നു. ഇത്തരം ഘടകങ്ങൾ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ ദുരുപയോഗം ചെയ്യുന്നു. യുകെ സർക്കാർ അവരുടെ ഉത്തരവാദിത്വം പൂർണ്ണമായി നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്' ഇന്ത്യൻ വിദേശകാര്യാ മന്ത്രാലയം അറിയിച്ചു.യുകെയിൽ വെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യ.ജയശങ്കർ ചർച്ചയിൽ പങ്കെടുക്കുന്ന വേദിക്ക് പുറത്ത് ഖലിസ്താൻവാദികൾ പ്രതിഷേധിക്കുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു. ഖലിസ്താൻ അനുകൂല മുദ്രാവാക്യ വിളിക്കുന്നതും പതാകകൾ വീശുന്നതും വീഡിയോയിൽ വ്യക്തമാണ്.
ലണ്ടനിൽ നിന്നും ജയശങ്കർ ഇന്ന് അയർലൻഡിലേക്ക് യാത്ര തിരിക്കും. ഇവിടെ ഐറിഷ് വിദേശകാര്യ വകുപ്പ് മന്ത്രി സൈമൺ ഹാരിസുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഖാലിസ്ഥാൻ അനുകൂലികൾ വളരെ ചെറിയൊരു വിഭാഗമാണെന്നും അവർ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നും ഇന്ത്യ ആരോപിച്ചു. യുകെ സർക്കാർ ഇക്കാര്യത്തിൽ ഉചിതമായ നടപടി എടുക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. ജയ്ശങ്കറിന്റെ യുകെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യ കൂട്ടിച്ചേർത്തു. അതോടൊപ്പം, അതേസമയം ഇന്നലെ വൈകുന്നേരം നടന്ന സംഭവത്തിൽ ഇന്ത്യ ബ്രിട്ടീഷ് സർക്കാരിനോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് സംഭവത്തിന് സാക്ഷിയായിട്ടും ഇടപെട്ടില്ല എന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്. ഇന്ത്യ-യുകെ സമഗ്ര തന്ത്രപര പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജയ്ശങ്കർ യുകെ സന്ദർശിക്കുന്നത്. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം, പ്രതിരോധ സഹകരണം എന്നിവയാണ് ഇത്തവണത്തെ ചർച്ചാ വിഷയങ്ങൾ.ലണ്ടനിൽ വെച്ചാണ് എസ്. ജയ്ശങ്കറിന് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധക്കാർ ഇന്ത്യയുടെ ദേശീയ പതാക കീറുന്നത്തിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. മാർച്ച് 4 മുതൽ 9 വരെയാണ് മന്ത്രി യുകെ സന്ദർശിക്കുക. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്താൻ പോകുന്നതിനിടയിലാണ് ജയ്ശങ്കറിന് നേരെ പ്രതിഷേധക്കാർ ഖാലിസ്ഥാൻ പതാകകളുമായി എത്തിയത്.
ലണ്ടനിൽ നിന്നും ജയശങ്കർ ഇന്ന് അയർലൻഡിലേക്ക് യാത്ര തിരിക്കും. ഇവിടെ ഐറിഷ് വിദേശകാര്യ വകുപ്പ് മന്ത്രി സൈമൺ ഹാരിസുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഖാലിസ്ഥാൻ അനുകൂലികൾ വളരെ ചെറിയൊരു വിഭാഗമാണെന്നും അവർ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നും ഇന്ത്യ ആരോപിച്ചു. യുകെ സർക്കാർ ഇക്കാര്യത്തിൽ ഉചിതമായ നടപടി എടുക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. ജയ്ശങ്കറിന്റെ യുകെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.