ലഹരി ഉപയോഗിച്ച് വിൻസിയോട് മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോയോ?

frame ലഹരി ഉപയോഗിച്ച് വിൻസിയോട് മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോയോ?

Divya John
 ലഹരി ഉപയോഗിച്ച് വിൻസിയോട് മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോയോ? ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന വിൻസിയുടെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. സംഭവം ചർച്ചയായതോടെ വിൻസി ഷൈൻ ടോം ചാക്കോയ്ക്കെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും പരാതി നൽകി. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് നടി വിൻസി അലോഷ്യസിനോട് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വെളിപ്പെടുത്തൽ. 'എൻ്റെ ഡ്രെസ്സിൽ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ, ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു.





വേറൊരു സംഭവം പറയുകയാണെങ്കിൽ, ഒരു സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്.' എന്നായിരുന്നു വിൻസി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ലഹരി ഉപയോഗിച്ചത് കണ്ടുവെന്ന വെളിപ്പെടുത്തലിൽ വിൻസി അലോഷ്യസിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടും. പ്രാഥമിക അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായാണ് വിവരങ്ങൾ തേടുക. പരാതി ഉണ്ടെങ്കിൽ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തു.





കൊച്ചി എക്‌സൈസാണ് വിവരങ്ങൾ ശേഖരിക്കുക. വിൻസിയിൽ നിന്ന് പരാതി വാങ്ങി കേസെടുക്കാൻ പോലീസും ശ്രമം ആരംഭിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന വിൻസിയുടെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്‌റ്റേറ്റ് ഇൻ്റലിജൻസും അന്വേഷണം തുടങ്ങിയിരുന്നു.നടിയോട് മോശമായി പെരുമാറിയ നടനെ പുറത്താക്കുമെന്ന് ഇന്നലെ ഫിലിം ചേംബർ അധികൃതർ അറിയിച്ചിരുന്നു. നടിയ്ക്ക് പിന്തുണയുമായെത്തിയ 'അമ്മ' ഭാരവാഹി ജയൻ ചേർത്തലയും നടനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. 





ഇതിന് പിന്നാലെയാണ് ആ നടൻ ഷൈൻ ടോം ചാക്കോയാണെന്ന വെളിപ്പെടുത്തൽ വരുന്നത്.
‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് വിൻസി അലോഷ്യസ് പരാതിയിൽ പറയുന്നത്. നടിയുടെ പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പ്രതികരിച്ചു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം ചേരും.

Find Out More:

Related Articles: