ഇവിടെ നായികമാർക്ക് ജീവിക്കാനാവാത്ത അവസ്ഥയാണ്; ബേസിലും, കീർത്തി സുരേഷും!

frame ഇവിടെ നായികമാർക്ക് ജീവിക്കാനാവാത്ത അവസ്ഥയാണ്; ബേസിലും, കീർത്തി സുരേഷും!

Divya John
 ഇവിടെ നായികമാർക്ക് ജീവിക്കാനാവാത്ത അവസ്ഥയാണ്; ബേസിലും, കീർത്തി സുരേഷും! തിര എന്ന ചിത്രത്തിൽ വിനീതിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായാണ് ബേസിലിന്റെ സിനിമ ജീവിതം തുടങ്ങുന്നത്. കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി ഈ മൂന്ന് സിനിമകളിലൂടെയാണ് സംവിധായകനായി കൈയ്യടി നേടിയത്. എഞ്ചീനിയറിംഗ് സമയത്ത് തന്നെ അഭിനയവും സംവിധാനത്തിലുമെല്ലാം അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നു. സംവിധാനം മാത്രമല്ല അഭിനേതാവായി എത്തിയപ്പോഴും ഗംഭീര സ്വീകാര്യതയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ബേസിലിന്റെ സിനിമാജീവിതത്തെക്കുറിച്ചുള്ള കീർത്തി സുരേഷിന്റെ കമന്റ് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. അഭിനയവും സംവിധാനവുമൊക്കെയായി സജീവമാണ് ബേസിൽ ജോസഫ്.  തന്റെ സിനിമാജീവിതത്തെക്കുറിച്ചായിരുന്നു ബേസിൽ സംസാരിച്ചത്. 







നല്ല സിനിമ ചെയ്യുന്നത് കൊണ്ടായിരിക്കും ഇതൊക്കെ. എങ്ങനെ അത് സംഭവിക്കുന്നു എന്ന് എനിക്ക് അറിയില്ല. എഴുത്തുകാരോടും, സംവിധായകനോടും, ടെക്‌നീഷ്യൻസിനോടുമൊക്കെയാണ് നന്ദി പറയാനുള്ളത്. ഈ പറയുന്ന എല്ലാം വളരെ ടാലന്റഡായിരിക്കുന്ന ആളുകളാണ്. അവരോടൊക്കെയാണ് കടപ്പാട് എന്നുമായിരുന്നു ബേസില് പറഞ്ഞത്. നിങ്ങളുടെ സിനിമകളിൽ എനിക്ക് പ്രിയപ്പെട്ടത് ഗുരുവായൂരമ്പലനടയിൽ ആണ്. സംവിധാനം ചെയ്തതിൽ ഇഷ്ടമായത് മിന്നൽ മുരളിയാണ്. ഇനിയും അടിപൊളിയാവട്ടെ എന്നായിരുന്നു കീർത്തി പറഞ്ഞത്. പെട്ടെന്നൊന്നും വിടില്ല, ഇനിയും കുറേ ചോദ്യങ്ങളുണ്ട്. അതിനൊക്കെ മറുപടി പറഞ്ഞിട്ട് പോയാൽ മതിയെന്നും കീർത്തി ബേസിലിനോട് പറഞ്ഞിരുന്നു. ജെഎഫ്ഡബ്ലു മൂവി അവാർഡ്‌സിൽ മാൻ ഓഫ് ദ ഇയർ(മലയാളം) പുരസ്‌കാരം സ്വന്തമാക്കിയത് ബേസിലായിരുന്നു. 






ഷീലയും കീർത്തി സുരേഷുമായിരുന്നു പുരസ്‌കാരം സമ്മാനിക്കാനായി വേദിയിലേക്കെത്തിയത്. നടനായും സംവിധായകനായും ബേസിൽ തൊട്ടതെല്ലാം പൊന്നാണ്. അത് നമ്മൾ പറയേണ്ട ആവശ്യമില്ല. എനിക്ക് ഒരൊറ്റ കാര്യമേ പറയാനുള്ളൂ. ഇങ്ങനെ വീക്കിലി വീക്കിലി പടം ഇറങ്ങിയാൽ നമ്മൾ ഹീറോയിൻസിനൊക്കെ ജീവിക്കാൻ ബുദ്ധിമുട്ടാവും. വീക്കിലി സ്്റ്റാറാണ് അദ്ദേഹം. എല്ലാ ആഴ്ചയിലും കാണും ഒരു പടം. എഞ്ചീനിയറിംഗ് സമയത്ത് തന്നെ അഭിനയവും സംവിധാനത്തിലുമെല്ലാം അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നു. സംവിധാനം മാത്രമല്ല അഭിനേതാവായി എത്തിയപ്പോഴും ഗംഭീര സ്വീകാര്യതയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ബേസിലിന്റെ സിനിമാജീവിതത്തെക്കുറിച്ചുള്ള കീർത്തി സുരേഷിന്റെ കമന്റ് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചില സിനിമകൾ കാണുമ്പോൾ ഇതുപോലെയൊരു ചിത്രം ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് തോന്നാറുണ്ട്.





മലയാളത്തിലും തമിഴിലുമായി ഒത്തിരി പേർ പ്രചോദനമായിട്ടുണ്ട്. മിക്ക സിനിമകളും തിയേറ്ററിൽ തന്നെ പോയി കാണുന്ന ശീലമുണ്ട്. അന്ന് അത്രയേറെ ആഗ്രഹിച്ച കാര്യമാണ് പിന്നീട് സഫലീകൃതമായത്. കൂടുതല് സിനിമകള് ചെയ്യാനുള്ള താല്പര്യം വന്നത് പ്രേക്ഷകരുടെ പ്രതികരണങ്ങളും കാണുന്നതോടെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരക്കുകളൊക്കെയാണെങ്കിലും കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങളൊന്നും ബേസില് മിസാക്കാറില്ല. സോഷ്യല് മീഡിയയിലൂടെ കുടുംബ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഭാര്യയും മകളുമെല്ലാം പ്രേക്ഷകര്ർക്ക് പരിചിതരാണ്.
 

Find Out More:

Related Articles: