കളിയാക്കിയ ആ നടി ജ്യോതികയോ ലൈലയോ: സിമ്രാന്റെ വെളിപ്പെടുത്തൽ!

Divya John
 കളിയാക്കിയ ആ നടി ജ്യോതികയോ ലൈലയോ: സിമ്രാന്റെ വെളിപ്പെടുത്തൽ!  ഒന്നിച്ച് ഇന്റസ്ട്രിയിൽ വന്ന, ഒരു കാലം സുഹൃത്തുക്കളായിരുന്ന നടിയുടെ ഒരു സിനിമ കണ്ടതിന് ശേഷം അവരെ പ്രശംസിച്ച് ഞാൻ ഒരു മെസേജ് ഇട്ടു. പക്ഷേ അതിന് അവർ നൽകിയ മറുപടി തന്നെ കളിയാക്കും വിധമായിരുന്നു എന്നാണ് സിമ്രൻ പറഞ്ഞത്. ഡബ്ബ റോളുകൾ ചെയ്യുന്ന നടി എന്ന വിശേഷണം കൂടെ സിമ്രൻ നൽകിയതോടെ, ഡബ്ബ കാർട്ടൽ എന്ന ചിത്രത്തിൽ അഭിനയിച്ച ജ്യോതികയെ കുറിച്ചാണ് വിമർശനം എന്ന് ഗോസിപ്പുകളുണ്ടായിരുന്നു. അല്ല ലൈലയാണ് സിമ്രൻ ഉദ്ദേശിച്ച നടി എന്ന് ചിലർ പറഞ്ഞു. ഒരു അവാർഡ് ദാന ചടങ്ങിൽ തന്നെ കളിയാക്കും വിധം മെസേജിന് റിപ്ലേ നൽകിയ മുൻനിര നായിക നടിയെ കുറിച്ച് സിമ്രൻ സംസാരിച്ചത് വൈറലായിരുന്നു. 




മുപ്പത് വർഷത്തെ സിമ്രന്റെ അഭിനയ ജീവിതത്തെ ബഹുമാനിച്ച് നൽകിയ പുരസ്കാര ദാന ചടങ്ങിലാണ് സിമ്രൻ ഇമോഷണലായത്.ഇനിയൊരു സിനിമയിൽ ആ നടിയ്ക്കൊപ്പം ഒന്നിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചാൽ, അഭിനയിക്കുകയും ചെയ്യു. എനിക്ക് ഒരു ശത്രുതയും അവരോടില്ല. പക്ഷേ പഴയത് പോലെ ആ സൗഹൃദം ഉണ്ടാവില്ല എന്ന് മാത്രം. അത് പ്രതികാരമല്ല. ആരോടും പ്രതികാരം സൂക്ഷിക്കുന്നതിൽ അർത്ഥവുമില്ല- സിമ്രൻ പറഞ്ഞുഒരിക്കലും പ്രതികാരം ഉള്ളിൽ കൊണ്ടുനടക്കുന്ന ആളല്ല ‍ഞാൻ. എന്താണോ എനിക്ക് ആ വിഷയത്തിൽ അനുഭവപ്പെട്ടത്, അത് പറയാൻ പറ്റിയ ഒരു അവസരത്തിൽ ഞാൻ പറഞ്ഞു. എന്നെ ആ വാക്കുകൾ അത്രയും വേദനിപ്പിച്ചിരുന്നു. 30 വർഷത്തെ എന്റെ അഭിനയ ജീവിതത്തെ പ്രശംസിച്ച് അംഗീകാരം തരുമ്പോൾ, ഞാൻ അനുഭവിച്ച ഒരു കളിയാക്കലും പറയണം എന്ന് തോന്നി. അത് ശരിയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. 





സംസാരിച്ച് കഴിഞ്ഞതോടെ അവിടെ തീരുകയും ചെയ്തു. അത് ഇത്രമാത്രം വൈറലാവും എന്ന് പ്രതീക്ഷിച്ചില്ല. ഇപ്പോൾ ഒരു അഭിമുഖത്തിൽ ലൈലയാണോ, ജ്യോതികയാണോ എന്ന തിരച്ചറിയാൻ ആങ്കർ ചില ചോദ്യങ്ങൾ സിമ്രനോട് ചോദിച്ചുവെങ്കിലും, സിമ്രൻ നടിയുടെ പേര് പറയാൻ താത്പര്യപ്പെട്ടില്ല. ഒരു സൂചനയും നൽകിയതുമില്ല. എന്താണോ പ്രചരിച്ചത് അതെല്ലാം ഗോസിപ്പുകളാണ്, ആ നടി ആ സംഭവത്തിന് ശേഷം തന്നോട് മാപ്പ് പറഞ്ഞതായും സിമ്രൻ പറയുന്നു. അന്ന് സ്റ്റേജിൽ സംസാരിച്ചതിന് ശേഷം അവർ എനിക്ക് മെസേജ് അയച്ചു, നിങ്ങളെ അത് വേദനിപ്പിച്ചെങ്കിൽ സോറി എന്ന് പറഞ്ഞുകൊണ്ട്. ആ പ്രശ്നം അവിടെ തീർന്നു.  





അല്ല ലൈലയാണ് സിമ്രൻ ഉദ്ദേശിച്ച നടി എന്ന് ചിലർ പറഞ്ഞു. ഒരു അവാർഡ് ദാന ചടങ്ങിൽ തന്നെ കളിയാക്കും വിധം മെസേജിന് റിപ്ലേ നൽകിയ മുൻനിര നായിക നടിയെ കുറിച്ച് സിമ്രൻ സംസാരിച്ചത് വൈറലായിരുന്നു. മുപ്പത് വർഷത്തെ സിമ്രന്റെ അഭിനയ ജീവിതത്തെ ബഹുമാനിച്ച് നൽകിയ പുരസ്കാര ദാന ചടങ്ങിലാണ് സിമ്രൻ ഇമോഷണലായത്.ഇനിയൊരു സിനിമയിൽ ആ നടിയ്ക്കൊപ്പം ഒന്നിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചാൽ, അഭിനയിക്കുകയും ചെയ്യു. എനിക്ക് ഒരു ശത്രുതയും അവരോടില്ല. പക്ഷേ പഴയത് പോലെ ആ സൗഹൃദം ഉണ്ടാവില്ല എന്ന് മാത്രം. 

Find Out More:

Related Articles: