ഭാവി വരനെ പരിചയപ്പെടുത്തി നടി അഭിനയ; നാളുകളെണ്ണി കാത്തിരിക്കുന്നു എന്ന് താരം!

Divya John
ഭാവി വരനെ പരിചയപ്പെടുത്തി നടി അഭിനയ; നാളുകളെണ്ണി കാത്തിരിക്കുന്നു എന്ന് താരം! സംസാര ശേഷിയും കേൾവിയും ഇല്ലാതെ അഭിനയ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടി എന്ന നിലയിലാണ് അഭിനയ കൂടുതൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായത്. താൻ പതിനഞ്ച് വർഷമായി പ്രണയത്തിലാണ് എന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതും അഭിനയ തന്നെയാണ്. ഇക്കഴിഞ്ഞ മാർച്ച് 9 ന് ആയിരുന്നു അഭിനയയുടെ വിവാഹ നിശ്ചയം. വരന്റെ മുഖം കാണിക്കാതെ, രണ്ട് പേരുടെയും കൈകളുടെയും ചിത്രത്തിനൊപ്പമാണ് റിങ് എക്‌സ്‌ചേഞ്ച് കഴിഞ്ഞു എന്ന സന്തോഷ വാർത്ത അഭിനയ പങ്കുവച്ചത്. അപ്പോഴും ആരാണ് വരൻ എന്ന ചോദ്യമുണ്ടായിരുന്നു. ആഴ്ചകൾക്ക് ശേഷം ഇതാ കല്യാണം കഴിക്കാൻ പോകുന്ന ആളുടെ ഫോട്ടോ പങ്കുവച്ച് അഭിനയ എത്തിയിരിക്കുന്നു.അഭിനയ എന്ന് നടിയ്ക്ക് ഇന്ന് മലയാള സിനിമയിലുള്ള ഐഡന്റിറ്റി പണിയിലെ നായിക എന്നതാണ്. 






നെന്നിന്തേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയ അഭിനയ ലോകത്തേക്ക് എത്തിയത്. സംസാര ശേഷിയും കേൾവിയും ഇല്ലെങ്കിലും താൻ ആഗ്രഹിച്ച സിനിമാ ലോകത്ത് മകളെ എത്തിക്കണം എന്ന ഒരച്ഛന്റെ ആഗ്രഹമാണ് അഭിനയയെ ഒരു അഭിനേത്രിയാക്കിയത്. നാടോടികൾ എന്ന തമിഴ് ചിത്രത്തിലൂടെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ നടി പണി എന്ന ചിത്രത്തിൻപ് മലയാളത്തിൽ ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്, വൺ ബൈ ടു, ദ റിപ്പോർട്ടർ പോലുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.പതിനഞ്ച് വർഷമായുള്ള പ്രണയമാണ് ഇപ്പോൾ പൂവണിയുന്നത്. ഞങ്ങൾ സ്‌കൂൾ കാലം മുതലേ സുഹൃത്തുക്കളാണ്, പരസ്പരം അറിയാം. 





യാതൊരു ജഡ്ജിമെന്റും ഇല്ലാതെ ഞാൻ പറയുന്നത് മനസ്സിലാക്കും, വളരെ നാച്വറലായ ആളാണ്, സംസാരിച്ച് സംസാരിച്ച് ഞങ്ങളങ്ങനെ പ്രണയത്തിലായി എന്നാണ് അഭിനയ പറഞ്ഞിട്ടുള്ളത്.വെഗേശന കാർത്തിക് എന്നാണ് ആളുടെ പേര്. ഇൻസ്റ്റഗ്രാം പ്രൊഫൈൽ ടാഗ് ചെയ്തുകൊണ്ട് എൻഗേജ്‌മെന്റ് ദിവസം എടുത്ത ഫോട്ടോ ആണ് അഭിനയ പങ്കുവച്ചിരിയ്ക്കുന്നത്. 'ഏറ്റവും എളുപ്പത്തിൽ പറഞ്ഞ യെസ്' എന്നാണ് ക്യാപ്ഷനിൽ നടി കുറിക്കുന്നത്. മാർച്ച് 9 ന് വിവാഹ നിശ്ചയം കഴിഞ്ഞു എന്നും ഇനി ദിവസങ്ങൾ എണ്ണി കാത്തിരിയ്ക്കുകയാണ് എന്നും നേരത്തെ ഒരു പോസ്റ്റിൽ അറിയിച്ചിരുന്നു.





സംസാര ശേഷിയും കേൾവിയും ഇല്ലെങ്കിലും താൻ ആഗ്രഹിച്ച സിനിമാ ലോകത്ത് മകളെ എത്തിക്കണം എന്ന ഒരച്ഛന്റെ ആഗ്രഹമാണ് അഭിനയയെ ഒരു അഭിനേത്രിയാക്കിയത്. നാടോടികൾ എന്ന തമിഴ് ചിത്രത്തിലൂടെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ നടി പണി എന്ന ചിത്രത്തിൻപ് മലയാളത്തിൽ ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്, വൺ ബൈ ടു, ദ റിപ്പോർട്ടർ പോലുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.പതിനഞ്ച് വർഷമായുള്ള പ്രണയമാണ് ഇപ്പോൾ പൂവണിയുന്നത്. ഞങ്ങൾ സ്‌കൂൾ കാലം മുതലേ സുഹൃത്തുക്കളാണ്, പരസ്പരം അറിയാം. യാതൊരു ജഡ്ജിമെന്റും ഇല്ലാതെ ഞാൻ പറയുന്നത് മനസ്സിലാക്കും, വളരെ നാച്വറലായ ആളാണ്, സംസാരിച്ച് സംസാരിച്ച് ഞങ്ങളങ്ങനെ പ്രണയത്തിലായി എന്നാണ് അഭിനയ പറഞ്ഞിട്ടുള്ളത്. 

Find Out More:

Related Articles: