മരണസമയം മകളും മരുമകനും ഒപ്പം; അപ്രതീക്ഷിത വിയോഗത്തെ കുറിച്ച് താരങ്ങൾ!

Divya John
മരണസമയം മകളും മരുമകനും ഒപ്പം; അപ്രതീക്ഷിത വിയോഗത്തെ കുറിച്ച് താരങ്ങൾ! യാതൊരു ആരോഗ്യ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല എന്നാണ് കാവ്യയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. രാത്രിയിൽ അദ്ദേഹത്തിന് ഒരു നെഞ്ചുവേദന ഉണ്ടായതും പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നും അടുത്ത ബന്ധുക്കൾ പറയുന്നു. ചെന്നൈയിൽ സ്ഥിരതാമസം ആക്കിയ കാവ്യക്ക് ഒപ്പം ഏറെ നാളായി അച്ഛൻ മാധവനും അമ്മ ശ്യാമളയും ഉണ്ടായിരുന്നു. ചെന്നൈയിലെ മലയാളി സമാജം പരിപാടികളിലും മറ്റു വേദികളിൽ ഒക്കെ കാവ്യയെ അനുഗമിച്ചും അല്ലാതെയും മാധവൻ സജീവ സാന്നിധ്യം ആയിരുന്നു. കാഴ്ച്ചയിൽ വളരെ ആരോഗ്യവാൻ ആയിരുന്ന അദ്ദേഹത്തിന് പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതം ആണ് മരണത്തിലേക്ക് നയിച്ചത്.





കാവ്യാ മാധവന്റെ ജീവിതത്തിൽ കരിയറിൽ ഒക്കെയും നിർണ്ണായകമായ റോൾ വഹിച്ച ആളാണ് താരത്തിന്റെ അച്ഛൻ പി മാധവൻ. തീർത്തും അപ്രതീക്ഷിതമായ ഒരു വേർപാടാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഉണ്ടായത്.  ലൊക്കേഷനിൽ എത്തി കണ്ട പരിചയം കൊണ്ടാകണം നിരവധി ആളുകൾ ആണ് അദ്ദേഹത്തിന് ബാഷ്പാഞ്ജലി നേർന്നുകൊണ്ട് എത്തുന്നത്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം അച്ഛൻ ആയിരുന്നു കാവ്യക്ക് ഒപ്പം. നീലേശ്വരത്തുനിന്നും കൊച്ചിയിലേക്ക് കുടുംബം പറിച്ചുനട്ടപ്പോഴും മകൾക്ക് ഒപ്പം മാധവനും ഉണ്ടായിരുന്നു. ഉയർച്ച താഴ്ചകൾ പലതും വന്നപ്പോൾ മകൾക്കൊപ്പം ചേർന്നുനിന്നു. ഗോസിപ്പുകോളങ്ങളിൽ വരുന്ന വാർത്തകളോട് മിക്കപ്പോഴും കാവ്യക്ക് വേണ്ടി സംസാരിച്ചതും അദ്ദേഹമാണ്. കലോത്സവ വേദികളിൽ എല്ലാം നിറസാന്നിധ്യം ആയിരുന്നു മാധവനും.






കാവ്യയുടെ കലാപരമായ കഴിവുകളെ എല്ലാം വളർത്തി എടുക്കാനും മലയാള സിനിമാ ലോകത്തിൽ നായിക ആക്കി വളർത്താനും അച്ഛൻ വഹിച്ച പങ്ക് ചെറുതല്ലെന്നു കാവ്യ പറഞ്ഞിട്ടുണ്ട്. ഊണും ഉറക്കവും ഇല്ലാതെ അച്ഛനും അമ്മയും കഷ്ടപെട്ടതിന്റെ ഫലമാണ് ഇന്നത്തെ ഞാൻ. അവർ എന്നെ കലോത്സവ വേദികളിൽ ഇറക്കാൻ ആയി കഷ്ടപ്പെട്ട നാളുകൾ ഇന്നും ഓർമ്മയുണ്ട്. നൃത്തവേദികളിൽ കൊണ്ട് പോകാൻ എന്നേക്കാൾ ആകാംക്ഷ അച്ഛനായിരുന്നു. അച്ഛന്റെ കടയുടെ മുന്പിലൂടെയാണ് ഞാൻ സ്‌കൂളിലേക്ക് പോവുക. 




ഞാൻ സ്‌കൂൾ എത്തും വരെയും അച്ഛന്റെ കണ്ണുകൾ എന്റെ ഒപ്പം തന്നെ ഉണ്ടാകും- കാവ്യാമുൻപൊരിക്കൽ അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണിത്. കൊച്ചിയിൽ ആണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുക. പുലർച്ചെ തന്നെ ചെന്നൈയിൽ നിന്നും നാട്ടിലേക്ക് ഫ്‌ളൈറ്റ് മാർഗം കുടുംബം യാത്ര തിരിച്ചു. ഓസ്‌ട്രേലിയയിൽ ഉള്ള കാവ്യയുടെ ചേട്ടനും കുടുംബവും എത്തിയ ശേഷം ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.

Find Out More:

Related Articles: