അങ്കിത് തിവാരി മലയാളത്തിലേക്ക്; ഷെയിൻ നിഗം ചിത്രം 'ഹാലി'ലൂടെ അരങ്ങേറ്റം കുറിക്കുന്നു!

Divya John
 അങ്കിത് തിവാരി മലയാളത്തിലേക്ക്; ഷെയിൻ നിഗം ചിത്രം 'ഹാലി'ലൂടെ അരങ്ങേറ്റം കുറിക്കുന്നു! മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എൻറർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ഷെയിൻ നിഗത്തിൻറെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമെന്ന പ്രത്യേകതയും ഹാലിനുണ്ട്. സാക്ഷി വൈദ്യയാണ് ചിത്രത്തിൽ ഷെയിനിന്റെ നായികയായി എത്തുന്നത്. സനം തെരി കസം, ദിൽ ദർദാദർ, പ്യാർ ദെ, തും ബിൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾക്ക് പിന്നിലെ ശബ്‍ദമായ അങ്കിത് തിവാരിയുടെ മോളിവുഡ് അരങ്ങേറ്റം ഹാലിലൂടെ ആയതിന്റെ സന്തോഷവും അദ്ദേഹത്തിനുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പാട്ടും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ബോളിവുഡ് ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക്. ഷെയിൻ നിഗം നായകനാകുന്ന ഹാൽ എന്ന ചിത്രത്തിലൂടെയാണ് അങ്കിത് മലയാളത്തിലേക്ക് എത്തുന്നത്.




 നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാൽ. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എൻറർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ഷെയിൻ നിഗത്തിൻറെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമെന്ന പ്രത്യേകതയും ഹാലിനുണ്ട്. ചിത്രത്തിൻറെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്. ക്യാമറ: രവി ചന്ദ്രൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, ആർട്ട് ഡയറക്ടർ: നാഥൻ, പ്രൊജക്റ്റ്‌ ഡിസൈനർ: ഷംനാസ് എം അഷ്‌റഫ്‌, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണ, സഞ്ജയ് ഗുപ്ത, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മേക്കപ്പ്: അമൽ ചന്ദ്രൻ, കോറിയോഗ്രഫി: സാൻഡി, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്, സൗണ്ട് ഡിസൈൻ: അനെക്സ് കുര്യൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, വിഎഫ്എക്സ്:




 ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോസ്, ഡിഐ: കളർപ്ലാനറ്റ്, ചീഫ് അസോ. ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ എസ് വിജയ്, പ്രൊജക്ട് കോ-ഓ‍ർഡിനേറ്റർ: ജിബു.ജെടിടി, ഷിസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എൻറർടെയ്ൻമെൻറ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിൻറ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‍സാഗർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പി ആർ ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്. ജോണി ആൻറണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു,




നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിൻറെ ബാനറിലാണ് ഒരുങ്ങുന്നത്. 90 ദിവസമാണ് ഹാലിൻറെ ചിത്രീകരണം നീണ്ടുനിന്നത്. ഹാലിൻറെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് 'ഹാൽ'.

Find Out More:

Related Articles: