5 വർഷങ്ങളായി ഞാനും നസ്റിയയും ഒരു വീട് പണിതുകൊണ്ടിരിക്കുകയാണ്; ഫഫ ദമ്പതികൾ! ആർക്കി ടെക്ട് ആയ ദുൽഖർ സൽമാന്റെ ഭാര്യ അമാലിനൊപ്പം വീടിന്റെ ഓരോ കാര്യങ്ങളും പർച്ചേഴ്സ് ചെയ്യുന്നതിനെ കുറിച്ചാണ് അന്ന് നസ്റിയ സംസാരിച്ചത്. പക്ഷെ വർഷങ്ങൾ കഴിഞ്ഞിട്ടും ആ വീടിന്റെ പണി പൂർത്തിയായിട്ടില്ല എന്ന് ഭർത്താവ് ഫഹദ് ഫാസിൽ പറയുന്നു. വീട് പണി നടന്നുകൊണ്ടിരിയ്ക്കുകയാണ് എന്ന കാര്യം വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ നസ്റിയ നസീം പറഞ്ഞിരുന്നു. ഒരുപാട് സംസാരിച്ച്, ചർച്ച ചെയ്തതിന് ശേഷം മാത്രമാണ് നസ്റിയ ഒരു കാര്യത്തിൽ തീരുമാനം എടുക്കുന്നത്. തീർച്ചയായും ഇനി പണി പൂർത്തിയായി വരുമ്പോൾ അത് നസ്റിയയുടെ കാഴ്ചപ്പാടിലുള്ള പെർഫക്ട് വീടായിരിക്കും.
അതേ സമയം എന്റെയും. അവളുടെ കാഴ്ചപ്പാട് തന്നെയാണ് എന്റേതും, എന്റെ കാഴ്ചപ്പാട് തന്നെയാണ് അവളുടേതും. അതുകൊണ്ടത് ഞങ്ങളുടെ വീടായിരിക്കും എന്ന് ഒരു ചെറു ചിരിയോടെ ഫഹദ് ഫാസിൽ പറഞ്ഞു.ഞാൻ വിവാഹം കഴിച്ചത് അത്തരത്തിലൊരാളെയാണ് എന്ന് ഫഹദ് മറുപടി നൽകി. അതുകൊണ്ട് തന്നെ റിയൽ ലൈഫിലും അതിന് മാറ്റങ്ങളില്ല. കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഞാനും നസ്റിയയും ഒരു വീട് പണിതുകൊണ്ടിരിയ്ക്കുകയാണ്. ഇതുവരെ പൂർത്തിയായിട്ടില്ല. അതിന്റെ ഓരോ കാര്യങ്ങളും വളരെ സസൂക്ഷ്മം നിരീക്ഷിച്ചും, ആലോചിച്ചുമാണ് നസ്റിയ ഓരോന്നും ചെയ്യുന്നത്.വിശാൽ മേനോന് ഒപ്പമുള്ള പോട്കാസ്റ്റ് വീഡിയോയിൽ തന്റെ ഒബ്സഷനെ കുറിച്ചുംഒരു കാര്യത്തെ വളരെ ആഴത്തിൽ സമീപിക്കുന്നതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയായിരുന്നു ഫഹദ് ഫാസിൽ.
ഒരു കഥാപാത്രം തിരഞ്ഞെടുക്കുമ്പോൾ എത്രമാത്രം ശ്രദ്ധിക്കുമെന്നും, ആ കഥാപാത്രത്തെ എത്രത്തോളം വ്യക്തമായും ആഴത്തിലും മനസ്സിലാക്കുമെന്നും ഫഹദ് പറയുന്നു. കലാപരം അല്ലാതെ, ജീവിതത്തിൽ ചെയ്യുന്ന എല്ലാ കാര്യത്തിനും ഈ ഒബ്സഷനും ഡെപ്തും നോക്കാറുണ്ടോ എന്നായിരുന്നു വിശാൽ മേനോന്റെ ചോദ്യം.ആർക്കി ടെക്ട് ആയ ദുൽഖർ സൽമാന്റെ ഭാര്യ അമാലിനൊപ്പം വീടിന്റെ ഓരോ കാര്യങ്ങളും പർച്ചേഴ്സ് ചെയ്യുന്നതിനെ കുറിച്ചാണ് അന്ന് നസ്റിയ സംസാരിച്ചത്. പക്ഷെ വർഷങ്ങൾ കഴിഞ്ഞിട്ടും ആ വീടിന്റെ പണി പൂർത്തിയായിട്ടില്ല എന്ന് ഭർത്താവ് ഫഹദ് ഫാസിൽ പറയുന്നു.