അർജുനും ലെനയും തകർത്താടി 'ഓളം'!

Divya John
 അർജുനും ലെനയും തകർത്താടി 'ഓളം'! കുടുംബത്തിൽ നിന്നുള്ള മാനസിക സമ്മർദം മൂലം വീട് വിട്ടിറങ്ങുന്ന അർജുനും സുഹൃത്ത് രോമാഞ്ചും (നോബി) ഒരു വനമേഖലയിൽ എത്തിപ്പെടുന്നു. അവിടെവച്ച് അവരുടെ വാഹനത്തിന്റെ പ്രെട്രോൾ തീരുന്നു. കാട്ടിലിറങ്ങി നടന്നു പോകുന്ന ഇരുവരും ചെന്നെത്തുന്നത് ബിനു പപ്പു അവതരിപ്പിക്കുന്ന തോമസ് എന്ന കഥാപാത്രത്തിന് മുന്നിലേക്കാണ്. മാഡ് ഹണിയെന്ന് പേരുള്ള ഒരു ലഹരി വസ്തു നിർമ്മിക്കുന്നയാളാണ് തോമസ്. അർജുൻ അശോകനും നോബിയും തമ്മിലുള്ള ഒരു ഷോട്ടിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അർജുന്റെ കൈയ്യിലിരിക്കുന്ന ഫോണിലേക്ക് ബേബി എന്നൊരാളുടെ കോൾ വരുന്നതിലൂടെയാണ് സിനിമ പ്രേക്ഷകനെ കൊണ്ടു പോകുന്നത്. തുടക്കം മുതൽ തന്നെ വളരെ സ്ലോ മോഡിലാണ് കഥ പോകുന്നത്, അത് പ്രേക്ഷകന് സമ്മാനിക്കുന്ന മടുപ്പ് വളരെ വലുതാണ്. ചെറിയ രീതിയിൽ പറഞ്ഞു പോകാവുന്ന ഒരു കഥയെ വലിച്ചു നീട്ടി പരത്തി കഷ്ടിച്ച് ഒന്നേമുക്കാൽ മണിക്കൂർ കൊണ്ടെത്തിച്ചെന്ന് വേണം പറയാൻ.



 ചിത്രത്തിന്റെ കഥ നമ്മൾ മറ്റ് സിനിമകളെയോ മുൻപ് വായിച്ചിട്ടുള്ള കഥകളെയോ ഒക്കെ ഓർമ്മിപ്പിക്കുന്നതാണ്. ചിത്രത്തിലെ നായികയും നടിയുമായ ലെനയും വിഎസ് അഭിലാഷും ചേർന്നാണ് ഓളത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. ലെന ആദ്യമായി തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്.അയാൾ അർജുനേയും രോമാഞ്ചിനേയും ഒരു പഴയ കെട്ടിടത്തിലേക്ക് കൂട്ടികൊണ്ടുപോയി വിശ്രമിക്കാനുള്ള സൗകര്യമൊരുക്കുന്നു. ഇതിനിടെ വളരെ അപ്രത്യക്ഷമായി അർജുൻ ലെന അവതരിപ്പിക്കുന്ന ഹുദ ഫക്രുദീൻ എന്ന കഥാപാത്രത്തെ കണ്ടുമുട്ടുന്നതോടെയാണ് കഥ വികസിക്കുന്നത്. പിന്നീടുള്ള ദിവസങ്ങളിൽ അർജുൻ, ഹുദ, തോമസ്, രോമാഞ്ച് എന്നിവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.ആത്മാവും മനുഷ്യ ശരീരവും തമ്മിലുള്ള കണക്ഷനെ കുറിച്ചൊക്കെ യാതൊരു ബന്ധവുമില്ലാത്ത രീതിയിലാണ് സിനിമ പറഞ്ഞു പോകുന്നത്. അത്തരം രംഗങ്ങളൊന്നും പ്രേക്ഷകനെ പിടിച്ചിരുത്താൻ പോന്നതായിരുന്നില്ല
.



സിനിമ പെട്ടെന്ന് നിന്ന് പോയതു പോലെയായിരുന്നു ക്ലൈമാക്സ്. പറഞ്ഞു വയ്ക്കാനുണ്ടായിരുന്ന കാര്യങ്ങൾ മുഴുവുപ്പിക്കാതെ പെട്ടെന്ന് നിർത്തി പോയ ഒരു ഫീലായിരുന്നു ക്ലൈമാക്സ് രംഗങ്ങൾ പ്രേക്ഷകന് സമ്മാനിച്ചത്.ആദ്യമായി തിരക്കഥയൊരുക്കിയിരിക്കുന്നതിന്റെ കുറേയേറെ പോരായ്മകൾ ലെനയ്ക്ക് സംഭവിച്ചിട്ടുണ്ടെന്ന കാര്യം സിനിമയിൽ നിന്ന് തന്നെ വ്യക്തമാണ്. വളരെ പതിഞ്ഞ താളത്തിൽ മുന്നോട്ട് പോകുന്ന തിരക്കഥയെ മേക്കിങ്ങിൽ ഉയർത്താൻ സംവിധായകൻ വിഎസ് അഭിലാഷ് പരമാവധി പരിശ്രമം നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും സിനിമയിൽ കാര്യമായി വിജയിച്ചു കണ്ടില്ല. വിഎസ് അഭിലാഷിന്റേയും ആദ്യ ചിത്രമാണിത്. ഒരു സൈക്കോ ഹൊറർ കോമഡിയായിട്ടാണ് ചിത്രമെത്തിയത്. ഹൊറർ എന്നു പറയത്തക്ക ഒരു കാര്യങ്ങളും സിനിമയിലില്ലെങ്കിലും ഒരു സൈക്കോളജിക്കൽ അപ്രോച്ചിലൂടെയാണ് സംവിധായകൻ സിനിമ മുന്നോട്ട് കൊണ്ടുപോകുന്നത്.



ലെനയും അർജുനും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളൊക്കെ കാണാൻ രസമുള്ളതായിരുന്നു. മാഡ് ഹണിയടിച്ച് ഡ്രിപ്പായി പോകുന്ന അർജുന്റെ രംഗങ്ങൾ കണ്ടിരിക്കാൻ കുറച്ച് ആകർഷണീയമായിരുന്നു. ചുരുക്കത്തിൽ കഥാപാത്രങ്ങൾക്കൊന്നും അവരുടെ പെർഫോമൻസിനെ എടുത്തുകാണിക്കത്തക്ക തരത്തിൽ കാര്യമായി സിനിമയിൽ ഒന്നും തന്നെ ചെയ്യാനില്ലായിരുന്നു എന്ന് വേണം പറയാൻ.ഏറ്റവും സിനിമയുടെ എടുത്തു പറയേണ്ട കാര്യം ഛായാഗ്രഹണമാണ്. ഒരുപരിധി വരെ സിനിമയെ എൻഗേജിങ്ങാക്കിയത് ഛായാഗ്രഹണം തന്നെയാണെന്ന് പറയാം. അത്ര മനോഹരമായി കാടും അതിന്റെ മനോഹാരിതയും ഛായാഗ്രഹകൻ അഷ്കർ ഒപ്പിയെടുത്തിട്ടുണ്ട്. സിനിമ കഴിഞ്ഞാലും ചില ഫ്രെയിമുകളൊക്കെ മനസിൽ മായാതെ തങ്ങി നിൽക്കും. സംഗീതവും പശ്ചാത്തല സംഗീതവുമൊക്കെ സിനിമയുടെ നെടുംതൂണായിരുന്നുവെന്ന് പറയാം. സിനിമയിലുള്ള പാട്ടും അതുപോലെ ഇടയ്ക്കിടെ വന്നു പോകുന്ന ബാക്ക്ഗ്രൗണ്ട് സ്കോറുകളുമൊക്കെ കൈയ്യടി അർഹിക്കുന്നതാണ്.

Find Out More:

Related Articles: