കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് അമേരിക്കയില്‍ ഒരു ലക്ഷത്തോളം പേര് മരിച്ചേക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഈ വര്‍ഷം അവസാനത്തോടെ പ്രതിരോധ മരുന്ന് കണ്ടെത്താന്‍ കഴിയുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയില്‍ 100,000-ഓളം പേര് മരിച്ചേക്കും, ദാരുണമായ ഒരു കാര്യമാണത്, ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ടഅദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അമേരിക്കയില്‍ അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയില്‍ ആളുകള്‍ മരിച്ചേക്കുമെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് പറഞ്ഞിരുന്നു.
മരണസംഖ്യ ഇപ്പോള്‍ എഴുപതിനായിരത്തോട് അടുക്കുന്ന സാഹചര്യത്തിലാണ് ട്രംപ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ കോവിഡിനെതിരെ പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാന്‍ കഴിയും. ഗവേഷകര്‍ക്കാണ് അക്കാര്യം കൃത്യമായി പറയാന്‍ സാധിക്കുക. എങ്കിലും, എനിക്കു തോന്നുന്നത് അധികം വൈകാതെതന്നെ വാക്സിന് കണ്ടെത്തുമെന്നുതന്നെയാണ്, ട്രംപ് പറഞ്ഞു.
സെപ്തംബര്‍ മാസത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം ഒന്നാകെ അടച്ചിടാന്‍ സാധിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ രാജ്യം അവശേഷിക്കില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
. അമേരിക്കയില്‍ പകുതിയോളം സ്റ്റേറ്റുകള്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കിയിട്ടുണ്ട്. ചില സ്റ്റേറ്റുകളില്‍ രോഗവ്യാപന നിരക്കില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണിത്.
എന്നാൽ മറ്റു രാജ്യങ്ങളിൽ ഇപ്പോൾ മരണസംഖ്യ കുറയുന്നു. അമേരിക്ക തന്നെ ആണ് ഏറ്റവും അധികം പ്രതിസന്ധിയിൽ.
Find Out More: