അധ്യക്ഷ സ്ഥാനം ഇനി ആലോചിക്കുന്നേയില്ല; പിന്‍ഗാമിയെ പാർട്ടി കണ്ടെത്തട്ടെ: രാഹുല്‍
വ്യക്തമാക്കുകയാണ് രാഹുല്‍ ഗാന്ധി. ആരാകും തന്‍റെ പിൻഗാമിയെന്ന ചോദ്യത്തോടുള്ള പ്രതികരണത്തിലും രാഹുലിന്‍റെ നിലപാടിലെ വ്യക്തം. ആരാകും പുതിയ പ്രസിഡന്‍റെന്ന് തീരുമാനിക്കേണ്ടത് താനല്ല, പാര്‍ട്ടിയാണ്. ആ തീരുമാനത്തിലുള്ള നടപടിക്രമങ്ങളില്‍ ഒരു നിലയ്ക്കും ഭാഗമാകില്ലെന്നും രാഹുല്‍ പറഞ്ഞു. റഫാല്‍ വിമാനങ്ങളെക്കുറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനത്തില്‍ നടത്തിയ പരാമര്‍ശത്തോടും രാഹുല്‍ പ്രതികരിച്ചു. റഫാലില്‍ അഴിമതി നടന്നുവെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.