ഷീല ദീക്ഷിത് അന്തരിച്ചു
മുന്‍ ഡല്‍ഹിമുഖ്യമന്ത്രിയും മുന്‍ കേരള ഗവര്‍ണറുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു (81). ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു, ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി എന്ന വിശേഷണം ഷീല ദീക്ഷിതിന് ആയിരുന്നു. ഡല്‍ഹി പിസിസി അധ്യക്ഷയായിരുന്നു. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായി. ജനുവരി 2009 ല്‍ ഷീല തുടര്‍ച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയായിരുന്നു. ഡെല്ഹിയിലെഗോല് മാര്ക്കറ്റ്മണ്ഡലത്തില് നിന്നാണ് ഷീല എം.എല്‍.എ.ആയി വിജയിച്ചത്.