മുത്തങ്ങയിൽ കുഴൽപ്പണം പിടികൂടി
മുത്തങ്ങയില്‍ കുഴല്‍പണം പിടികൂടി. ബെംഗളൂരു-കോഴിക്കോട് കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരനില്‍ നിന്നാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 34,30,000 രൂപ പിടിച്ചെടുത്തത്. സംഭവത്തില്‍ തമഴ്‌നാട് മധുര സ്വദേശി മുരുകേശ(53)നെ പോലീസ് അറസ്റ്റ് ചെയ്തു.