തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനും സംഘത്തിനും അഭിനന്ദനപ്രവാഹം

VG Amal

പ്രളയം വലിയ ദുരന്തം വിതച്ച സ്ഥലങ്ങളിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കള്‍ എത്തിക്കാന്‍ തിരവനന്തപുരം നഗരസഭയും മേയര്‍ വി.കെ പ്രശാന്തും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ പ്രശംസ നേടിയിരുന്നു. വയനാട് പോലുള്ള പ്രളയ ബാധിത ജില്ലകളിലെ ദുരിതാശ്വാസ ജില്ലകളിലേക്ക് മേയര്‍ പ്രശാന്തും കൂട്ടരും ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികളുമായി നിരവധി ലോറികളാണ് എത്തിയത്. കഴിഞ്ഞദിവസവും  ലോറികൾ എത്തിക്കൊണ്ടിരുന്നു മേയറിന്റെയും കൂട്ടരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഹൃദ്യമായ ഭാഷയില്‍ നന്ദി പറയുകയാണ് വയനാട് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദ്.ചുരം കയറിവരുന്ന വാഹനങ്ങളെല്ലാം ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്‌നേഹത്തിന്റെ ആശ്വാസവണ്ടികളാണെന്ന് സഹദ് പറയുന്നു. തന്റെ നാടിന് സംഭവിച്ച ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും കരയാന്‍ വയ്യ, ഒത്തിരിപ്പേര്‍ക്ക് കരുത്ത് പകരേണ്ടതുണ്ട്. ആദ്യം ഇവിടെയെത്തുമ്പോള്‍ കണ്ട ആ അവസ്ഥയില്‍ നിന്ന് എല്ലാം മാറിയിരിക്കുന്നു. വേദനകള്‍ക്കിടയിലും എല്ലാം മറന്ന് ഇവിടെ പൊരുതുവാന്‍ ശീലിക്കുകയാണു ഞങ്ങള്‍. സഹായങ്ങള്‍ എത്തുന്നുണ്ട്. ഒരു പരിചയം പോലുമില്ലാത്തവര്‍ വിളിക്കുന്നുണ്ട്. ഇടക്ക് വാക്കുകളില്ലാതെ നന്ദി പോലും പറയാനാവാതെ ഫോണ്‍ വെക്കുകയാണു ചെയ്യാറ്. പുത്തുമലയുടെ താഴ്വാരത്തെ ആ ജീവിതങ്ങള്‍ ജീവിതത്തെ, ഭാവിയെ ആശങ്കയോടെ നോക്കുകയാണു. ഓരുപാട് പേരെ കൈപിടിച്ച് കൊണ്ടുവരേണ്ടതുണ്ട്. ഈ ഒരു ദുരന്ത അവസ്ഥയിൽ തിരുവനന്തപുരം മേയറുടെെെ നേതൃത്വത്തിൽ ആവശ്യ സാധനങ്ങളുമായിി ഏതാണ്ട്് 72 ലോ ഡുകളാണ് ഇതുവരെ എത്തിയത്. ഇപ്പോഴും തിരുവനന്തപുരതിന്റെ  പലഭാഗങ്ങളിൽനിന്നും സാധനങ്ങൾ ശേഖരിച്ചുുസാധനങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്്. 

Find Out More:

Related Articles: