ക്രിയാത്മകം, ചിന്തോദ്ദീപകം: മോദിയുടെ പ്രസംഗത്തിനു പ്രശംസയുമായി ‘പഴയ ശത്രു’

Divya John

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശത്രുഘ്നൻ സിൻഹ. സ്വാതന്ത്ര്യദിനത്തിൽ മോദി നടത്തിയ പ്രസംഗം, ‘ചിന്തോദ്ദീപകം’ ആണെന്നു പറഞ്ഞാണു സിൻഹ അപ്രതീക്ഷിത നീക്കം നടത്തിയത്. തുടർച്ചയായ ട്വീറ്റുകളിലൂടെയാണു മോദിയുടെ പ്രസംഗത്തെ അദ്ദേഹം വാഴ‍്ത്തിയത്. മോദിയുടെ കടുത്ത വിമർശകനായ സിൻഹ, ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.

അണുകുടുംബവും ദേശസ്നേഹം; ജനസംഖ്യാ വർധനയിൽ ആശങ്ക പങ്കുവച്ച് പ്രധാനമന്ത്രി

‘ഉള്ളതു തുറന്നുപറയുന്നതിൽ പ്രശസ്തിയോ കുപ്രശസ്തിയോ ഉള്ളയാളാണു ഞാൻ. ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം അപാരമായ നിർഭയത്വമുള്ളതും നല്ല ഗവേഷണത്തിലൂടെ തയാറാക്കിയതും ചിന്തോദ്ദീപകവുമാണ്. രാജ്യം നേരിടുന്ന പ്രശ്നങ്ങൾ മികച്ച രീതിയിലാണു മോദി അവതരിപ്പിച്ചത്.’– സിൻഹ കുറിച്ചു. മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിനു ശേഷം മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ പിന്തുണയ്ക്കുന്ന രണ്ടാമത്തെ കോൺഗ്രസ് നേതാവാണു സിൻഹ.

 

Find Out More:

Related Articles: