കാശ്മീരിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു പാകിസ്താൻ പ്രധാനമന്ത്രി

VG Amal
കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നാളെ അറമണിക്കൂര്‍ കാശ്മീരിനായി മാറ്റിവെയ്ക്കാന്‍ ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കശ്മീരിലെ ജനങ്ങള്‍ക്കായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് പാക്കിസ്ഥാന്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 12 30 വരെയുള്ള അര മണിക്കൂര്‍ സമയമാണ് കശ്മീരിന് വേണ്ടി പാക്കിസ്ഥാന്‍ മാറ്റിവെയ്ക്കുക. ഇക്കാര്യം പാക്ക് പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

Find Out More:

Related Articles: