തീരദേശ പരിപാലന നിയമം ലംഘിച്ച എറണാകുളം മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികള്‍ക്ക് നഗരസഭ തുടക്കമിട്ടു. ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നാളെ നല്‍കും. മരടിലെ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ച ചീഫ് സെക്രട്ടറിയുടേയും ജില്ലാ കളക്ടറുടേയും നിര്‍ദേശപ്രകാരമാണ് നടപടികള്‍ ആരംഭിച്ചത് തുടര്‍ നടപടി ചര്‍ച്ചചെയ്യാന്‍ മരട് നഗരസഭയുടെ കൗണ്‍സില്‍ നാളെ ചേരും.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരെ ഏലൂരിലെ ഫാക്ടിന്റെ അതിഥിമന്ദിരങ്ങളിലേക്കടക്കം മാറ്റി താമസിപ്പിക്കാനാണ് നഗരസഭയുടേയും ജില്ലാ ഭരണകൂടത്തിന്റേയും തീരുമാനം.
അതേസമയം ഇന്ന് രാവിലെ കൊച്ചിയിലെത്തിയ ചീഫ് സെക്രട്ടറി മരട് നഗരസഭ ചെയര്‍പേഴ്‌സണുമായും ജില്ലാ കളക്ടറുമായും ചര്‍ച്ച നടത്തി നടപടികളുമായി മുന്നോട്ട് പോകാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതിയും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ സെപ്തംബര്‍ 20 ന് മുന്‍പ് പൊളിച്ചു നീക്കണമെന്നാണ് സുപ്രീം കോടതി അന്ത്യശാസനം നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നഗരസഭ കാര്യങ്ങൾക്ക് വേഗം കൂട്ടിയത്.
Find Out More: