തുഷാറിന് എതിരായ കേസുകൾ എല്ലാം അവസാനിച്ചു

VG Amal
യുഎഇ അജ്മാന്‍ കോടതിയിലെ ചെക്ക് കേസ് തള്ളിയതിനെ തുടര്‍ന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി കൊച്ചിയിലെത്തി. എസ്എന്‍ഡിപിയുടെയും ബിഡിജെഎസിന്റെയും ബിജെപിയുടെയും നൂറുകണക്കിന് പ്രവര്‍ത്തകരാണ് തുഷാറിന് സ്വീകരണം നല്‍കാന്‍ നെടുമ്പാശേി വിമാനത്താവളത്തിലെത്തിയത്.

വന്‍ സ്വീകരണം ഏറ്റുവാങ്ങി ഹര്‍ഷാരവങ്ങള്‍ക്കു നടുവിലാണ്, അദ്ദേഹം  പറന്നിറങ്ങിയത്. തുടര്‍ന്ന് ആലുവയില്‍ നടക്കുന്ന എസ്എന്‍ഡിപി യോഗത്തില്‍ പങ്കെടുക്കുന്ന തുഷാര്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.തുഷാറിനെതിരായ ചെക്ക് കേസ് കഴിഞ്ഞ ഞായറാഴ്ചയാണ് അജ്മാന്‍ കോടതി തള്ളിയത്. പരാതിക്കാരനായ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല ഹാജരാക്കിയ രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. നാസില്‍ അബ്ദുള്ള നല്‍കിയ ക്രിമനല്‍ കേസില്‍ തുഷാറിനെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരുപാട് വിവാദങ്ങൾക്ക് ഒടുവിൽ ആണ് അദ്ദേഹം മോചിതനായി നാട്ടിലേക്ക് തിരിക്കുന്നത്. 

Find Out More:

Related Articles: