ഇന്ത്യ-പാക് യുദ്ധത്തിന് സാധ്യതയുണ്ടെന്നും അങ്ങനെയെങ്കിൽ ഉപഭൂഖണ്ഡത്തിനുമപ്പുറം അതിന്റെ ഭവിഷ്യത്ത് വ്യാപിക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുമായി ചർച്ചയ്ക്ക് പാകിസ്താൻ ഒരുക്കമല്ല. ആണവരാജ്യങ്ങളായ ഇന്ത്യയും പാകിസ്താനുമായുള്ള യുദ്ധം സ്വാഭാവികമായും ആണവയുദ്ധത്തിലാകും അവസാനിക്കുകയെന്നും അൽജസീറ ടി.വി.ക്കുനൽകിയ അഭിമുഖത്തിൽ പാക് പ്രധാനമന്ത്രി വ്യക്തമാക്കി
‘‘യുദ്ധത്തിൽ പാകിസ്താൻ ജയിക്കാനിടയില്ലെന്നുവരുമ്പോൾ രണ്ടു സാധ്യതകളാണ് മുന്നിലുള്ളത്. കീഴടങ്ങലിന്റെയും സ്വാതന്ത്ര്യത്തിനായി മരണംവരെയുമുള്ള പോരാട്ടത്തിന്റെയും. പാകിസ്താൻ രണ്ടാമത്തെ വഴി തിരഞ്ഞെടുക്കും. ഒരു ആണവരാജ്യം ആ വഴി തിരഞ്ഞെടുക്കുമ്പോൾ സ്വാഭാവികമായും അതിൻറെ പ്രത്യാഘാതം നേരിടേണ്ടിവരും. ഇക്കാര്യം പരിഗണിക്കുന്നതുകൊണ്ടാണ് കശ്മീർ വിഷയത്തിൽ യു.എൻ. ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളെ പാകിസ്താൻ സമീപിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പലതരത്തിലുള്ള അഭിപ്രായങ്ങളാണ് പാകിസ്ഥാൻ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
Find Out More: