പെട്രോൾ വില വർദ്ധിച്ചു.

VG Amal
രാജ്യത്ത് പെട്രോള്‍ വില ആറു ദിവസത്തിനിടെ ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും കൂടി. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്‌കരണ കേന്ദ്രത്തിനും നേരെ കഴിഞ്ഞ ആഴ്ച യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ്വി ല വര്‍ധന.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്‌സൈറ്റിലെ വിലപ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 77.03 രൂപയും ഡീസലിന് 71.82 രൂപയുമാണ്. ഡല്‍ഹിയില്‍ ഞായറാഴ്ച പെട്രോളിന് 27 പൈസ കൂടി 73.62 രൂപയില്‍ എത്തി. ഡീസലിന് 18 പൈസ വര്‍ധിച്ച് 66.74 രൂപയായി. ആക്രമണത്തെ തുടര്‍ന്ന് സൗദി എണ്ണ ഉത്പാദനം ദിവസം 57 ലക്ഷം വീപ്പയായി കുറച്ചിരുന്നു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ജലത്തിൽ വില വർധിക്കുന്നത്. 

Find Out More:

Related Articles: