സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗം രാജ്യത്തെ അപകടാവസ്ഥയിൽ എത്തിച്ചിരിക്കുന്നു എന്ന് സുപ്രീംകോടതി

VG Amal
സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്കു എത്തിച്ചിരിക്കുകയാണെന്ന് സുപ്രീംകോടതി.

സാമൂഹികമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ എപ്പോൾ മാർഗരേഖയുണ്ടാക്കുമെന്ന് മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ കേന്ദ്രത്തോട് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് നിർദേശിക്കുകയും ചയ്തു സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതുസംബന്ധിച്ച് വിവിധ ഹൈക്കോടതികളിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഫെയ്സ്ബുക്ക് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

“സാമൂഹികമാധ്യമങ്ങളുടെ നിയന്ത്രണം അനിവാര്യമായിരിക്കുകയാണ്. ദുരുപയോഗം തടയാൻ എത്രയുംവേഗം സർക്കാർ ഇടപെടണം. ഇന്റർനെറ്റിനെയല്ല, രാജ്യസുരക്ഷയെക്കുറിച്ചാണ് നമുക്ക് ആശങ്കവേണ്ടത്. ഓൺലൈൻ തട്ടിപ്പുകളുടെ ഉറവിടം കണ്ടെത്താൻ നമുക്ക് സാങ്കേതികവിദ്യയില്ലെന്നു പറയാനാവില്ല. കുറ്റവാളികൾക്കു സാങ്കേതികവിദ്യയുണ്ടെങ്കിൽ അതിനെ മറികടക്കാനുള്ള സാങ്കേതികവിദ്യ നമുക്കുമുണ്ട്” -ബെഞ്ച് ഓർമിപ്പിച്ചു.

Find Out More:

Related Articles: