മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

VG Amal

മഞ്ചേശ്വരം നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ   എൽഡിഎഫ്‌  സ്ഥാനാർഥി  എം  ശങ്കർറൈ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിങ്കളാഴ്‌ച  പകൽ 11ന്‌ വിദ്യാനഗറിലെ  കലക്ടറേറ്റിൽ  റിട്ടേണിങ്‌  ഓഫീസറായ  ഡെപ്യൂട്ടി കലക്‌ടർ  പ്രേമചന്ദ്രൻ മുമ്പാകെയാണ്‌  പത്രിക സമർപ്പിച്ചത്‌. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ  എകെജി  മന്ദിരത്തിൽ നിന്ന്‌ നേതാക്കൾക്കൊപ്പമാണ്‌  സ്ഥാനാർഥി  കലക്ടറേറ്റിലെത്തിയത്‌. പി  കരുണാകരൻ, പി കെ ശ്രീമതി, സി എച്ച്‌ കുഞ്ഞമ്പു, കെ പി സതീഷ്‌ ചന്ദ്രൻ, ടി വി രാജേഷ്‌ എംഎൽഎ, ഗോവിന്ദൻ പള്ളിക്കാപ്പിൽ തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പം  ഒപ്പമുണ്ടായിരുന്നു

Find Out More:

Related Articles: