റിലേക്ക് സ്വർണ നേടാനാവാതെ ഇന്ത്യ

VG Amal
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4x400 മിക്‌സഡ് റിലേയില്‍ മലയാളിക്കരുത്തിലിറങ്ങിയ ഇന്ത്യയ്ക്ക് വലിയ  നിരാശ. ഞായറാഴ്ച രാത്രി നടന്ന ഫൈനലില്‍ മലയാളികളായ മുഹമ്മദ് അനസ്, വി.കെ. വിസ്മയ, ജിസ്‌ന മാത്യു, നോഹ നിര്‍മല്‍ ടോം എന്നീ മലയാളികളടങ്ങിയ ഇന്ത്യന്‍ ടീം സമയം മെച്ചപ്പെടുത്തിയെങ്കിലും ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൂന്നുമിനിറ്റ് 09.34 സെക്കന്‍ഡില്‍ ലോക റെക്കോഡ് സമയത്തോടെ അമേരിക്ക സ്വര്‍ണം നേടിയപ്പോള്‍ ജമൈക്ക വെള്ളിയും (3:11.78) ബഹ്‌റൈന്‍ (3:11.82) വെങ്കലവും നേടി.

മൂന്നുമിനിറ്റ് 15.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഇന്ത്യ സീസണിലെ മികച്ച സമയം കുറിച്ചു. ഇന്ത്യ നേരത്തെ തന്നെ ഒളിമ്പിക്‌സ് യോഗ്യത നേടിയിരുന്നു

Find Out More:

Related Articles: