മരടിലെ വിധി ഉറപ്പായും നടപ്പാക്കും സർക്കാർ
മരട് മുനിസിപ്പല്‍ അതിര്‍ത്തിയില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു ഫ്ളാറ്റിലെ താമസക്കാര്‍ക്ക് പുനരധിവാസം ഒരുക്കാനും നഷ്ടപരിഹാരം നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. അക്കാര്യത്തിലും കോടതി തീരുമാനം അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുകയാണ്.
ഫ്ളാറ്റില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടി വരുന്നവര്‍ക്ക് പുനരധിവാസം നല്‍കുക എന്നത് സുപ്രീംകോടതി വിധി മാത്രമല്ല, മാനുഷികമായ പ്രശ്നം കൂടിയാണ്. അതുകൊണ്ടുതന്നെ അതില്‍ അവര്‍ക്ക് സഹായം നല്‍കുന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമായി തന്നെ കാണുന്നു. ഒഴിപ്പിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇതിനുള്ള തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ സുപ്രീംകോടതി തന്നെ റിട്ട.lഹൈക്കോടതി ജഡ്ജിയെ നിയോഗിച്ചിട്ടുണ്ട്.