മരട് നഗരസഭയിൽ പരിശോധന

VG Amal
മരട് നഗരസഭ കാര്യാലയത്തില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നു. മരടിലെ ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയ രേഖകള്‍ കണ്ടെത്താനും ഫയലുകള്‍ പരിശോധിക്കാനുമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നഗരസഭ കാര്യാലയത്തിൽ പരിശോധന നടത്തുന്നത് 

മരടിലെ മൂന്ന് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം നേരത്തെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിനായി ക്രൈംബ്രാഞ്ചിലെയും ലോക്കല്‍ പോലീസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘത്തെയും രൂപവത്കരിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജോസി ചെറിയാന്‍, സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജി ജോര്‍ജ് എന്നിവരുള്‍പ്പെടെയുള്ള ഏഴംഗ സംഘത്തില്‍ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാരെയും എസ്.എച്ച്.ഒ.മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Find Out More:

Related Articles: