ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ജ്വലിക്കുന്ന അധ്യായമായ കല്ലറ പാങ്ങോട് സ്വാതന്ത്ര സമരത്തിന്റെ 18-ാമത് വാർഷികം ആചരിച്ചു.

Divya John

പാങ്ങോട്:  ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ നികുതിനിഷേധത്തിന്റെ ജ്വലിക്കുന്ന അധ്യായമായ കല്ലറ പാങ്ങോട് സ്വാതന്ത്ര സമരത്തിന്റെ 18-ാമത് വാർഷികം ആചരിച്ചു. എൻസിസി കേഡറ്റുകളുടേയും കുടുംബശ്രീ പ്രവർത്തകരുടേയും നേത്യത്വത്തിൽ സ്വാതന്ത്രസ്മ്യതി യാത്ര നടന്നു. കല്ലറയിലെ രക്തസാക്ഷി മണ്ഡപത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പുഷ്പചക്രം സമർപ്പിച്ചു. ശേഷം പാങ്ങോട് ജങ്ഷനിൽ സ്വാതന്ത്ര സ്മ്യതി സംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു.

 

ഡി.കെ മുരളി എംഎൽഎ അദ്യക്ഷനായി. പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ്് എസ് ഗീത സമരചരിത്രം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ അനിൽകുമാർ, ആർ സുഭാഷ്, എം എം ഷാഫി, ബി ചന്ദ്രബാബു, റജീന, സ്വപ്ന, സെയ്ഫൂദ്ദീൻ, പ്രഭാസൻ, കൊച്ചാലൂംമൂട് നിസാം, എന്നിവർ സംസാരിച്ചു. 

 

വാർഷിത്തിന്റെ ഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒപ്പം സിനിമാതാരം നോബി സന്തോഷ് ബാബു എന്നിവരുടെ നേത്യത്വത്തിൽ കോമഡി ഷോ നാടൻപാട്ട് എന്നിവ നടന്നു.

Find Out More:

Related Articles: