മരട് ഫ്ലാറ്റിലെ അമ്പതോളം ഉടമകളെ ഇനിയും കണ്ടെത്താനായിട്ടില്ല എന്ന് റിപ്പോർട്ട്

VG Amal
മരടിലെ വിവാദ ഫ്ലാറ്റുകളുടെ അമ്പതോളം ഉടമകളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റവന്യൂ അധികൃതരുടെ റിപ്പോർട്ട്. ഇവർ കൈവശാവകാശ രേഖ വാങ്ങാത്തതാണ് കാരണം. വിവിധ സാധ്യതകളാണ് കാരണമായി പറയുന്നത്. ബിൽഡർമാർ സ്വയം സൂക്ഷിച്ചിരിക്കുന്നതാവാം (പല ഫ്ലാറ്റുകളിലും ഏതാനും എണ്ണം ബിൽഡർമാർ കൈവശംവെയ്ക്കാറുണ്ട്). കരാർവെച്ച് താമസം തുടങ്ങിയ ശേഷം സ്വന്തംപേരിലേക്ക് ഫ്ലാറ്റുകൾ മാറ്റാത്തതാകാനും സാധ്യത കാണുന്നു .

രജിസ്‌ട്രേഷൻ വകുപ്പിൽ വിശദപരിശോധന നടത്തിയാലെ ഇക്കാര്യം കണ്ടെത്താനാകൂ. ആളില്ലാത്ത ഫ്ലാറ്റുകളിലുള്ളവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. രജിസ്‌ട്രേഷൻ വകുപ്പിൽനിന്ന് വിവരം ലഭിച്ചാൽ ഇവരെ ബന്ധപ്പെടും. അല്ലെങ്കിൽ, ഫ്ലാറ്റുകളിലെ സാധനങ്ങൾ റവന്യൂ വകുപ്പ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കും. കൃത്യമായ രേഖകളില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കാനിടയില്ലെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.  

Find Out More:

Related Articles: