വീര മൃത്യു വരിക്കുന്ന ജവാൻമാരുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തുക നാരിനഷ്ടപരിഹാരത്തുക നാലിരട്ടിയായി വർധിപ്പിച്ചു ഇരട്ടിയായി വർദ്ധിപ്പിച്ചു

VG Amal
വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ നാലാരട്ടിയാക്കി വര്‍ധിപ്പിച്ചു. രണ്ടു ലക്ഷം രൂപയില്‍ നിന്ന് എട്ടു ലക്ഷം രൂപയിലേക്കാണ് തുക ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച ഉത്തരവില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഒപ്പുവെച്ചു.  കുടുംബ പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, എന്നവയ്ക്ക് പുറമെയാണ് ഈ സഹായം. ആര്‍മി ബാറ്റില്‍ ക്യാഷ്വാലിറ്റിസ് വെല്‍ഫയര്‍ ഫണ്ടില്‍ നിന്നായിരിക്കും പണം നല്‍കുക. രാജ്യത്തെ സൈനികരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലായത്.

2016 ല്‍ സിയാച്ചിനില്‍ ഹിമപാതത്തില്‍ പത്ത് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ ഇവരുടെ കുടുംബങ്ങള്‍ക്ക സാമ്പത്തിക സഹായം വാദ്ഗാനം ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ എ.ബി.സി.ഡബ്ല്യൂ.എഫ് രൂപവത്കരിച്ചത്. 2017 ജൂലായില്‍ നിലവില്‍ വന്ന എ.ബി.സി.ഡബ്ല്യൂ.എഫ്  2016 ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാവുകയായിരുന്നു.

Find Out More:

Related Articles: