നടി നൽകിയ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു.

VG Amal

നടി നൽകിയ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു. തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നായിരുന്നു മഞ്‍ജു വാര്യർ കഴിഞ്ഞ ദിവസം നൽകിയ പരാതി. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ച്യ്തിരിക്കുന്നത്. തൃശൂർ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ശ്രീകുമാർ മേനോനെതിരെ കേസെടുക്കാൻ ഡിജിപിയാണ് ഇത്തരത്തിൽ  നിർദേശം നൽകിയത്. ക്രൈം ബ്രാഞ്ച് മഞ്‍ജു വാര്യരുടെ മൊഴി രേഖപ്പെടുത്തും. സ്ത്രീയോട് അപമര്യാദയായി പെരുമാറി, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കൽ എന്നീ വകുപ്പുകൾ അനുസരിച്ചാണ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ ശ്രീകുമാർ മേനോനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.

Find Out More:

Related Articles: