വായുമലിനീകരണം വിഷയത്തിൽ പരാമർശവുമായി സുപ്രീംകോടതി

VG Amal
രാജ്യ തലസ്ഥാനത്തെ വായുമലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത പരാമര്‍ശവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നം ഗുരുതരമാകാന്‍ കാരണമെന്നും അവരെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ആരാഞ്ഞു. 

ഡല്‍ഹിയിലെ വായു മലിനീകരണ നിരക്ക് അതിഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിശിത വിമര്‍ശനം. ഡല്‍ഹി, പഞ്ചാബ്, ഹരിയാണ ചീഫ് സെക്രട്ടറിമാരുടെ സാന്നിധ്യത്തിലായിരുന്നു ജസ്റ്റിസ് കേസില്‍ വാദം കേട്ടത്.അടിസ്ഥാന സൗകര്യവികസനത്തിന് ലോകബാങ്കില്‍നിന്നു വന്ന ധനസഹായത്തിന് എന്താണ് സംഭവിച്ചതെന്നും സ്മാര്‍ട് സിറ്റി എന്ന ആശയം എവിടെപ്പോയെന്നും കോടതി ചോദിച്ചു. 

Find Out More:

Related Articles: