അയോധ്യ കേസിൽ വിധി പറയുന്ന പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിച്ചു

VG Amal
അയോധ്യ കേസില്‍ വിധി പറയുന്ന പശ്ചാത്തലത്തില്‍ വിധി പറയുന്ന സുപ്രീം കോടതി ജഡ്ജിമാര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പടെയുള്ളവരുടെ സുരക്ഷയാണ് ശക്തമാക്കിയിരിക്കുന്നത്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ സുരക്ഷ സെഡ് പ്ലസ് കാറ്റഗറിയായാണ് വര്‍ധിപ്പിച്ചത്. കേസില്‍ വിധി പറയുന്ന അഞ്ചംഗ ഭരണഘടന ബെഞ്ച് തലവനും ഗൊഗോയ് ആണ്. ഭരണഘടന ബെഞ്ചിലെ മറ്റംഗങ്ങളായ ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരുടെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ വ്യക്തികള്‍ക്ക് നല്‍കുന്ന ഏറ്റവും ഉന്നത സുരക്ഷ കാറ്റഗറിയാണ് സെഡ് പ്ലസ്. വെള്ളിയാഴ്ച രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് യു.പി ചീഫ് ജസ്റ്റിസ്, ഡി.ജി.പി എന്നിവരുമായി സുരക്ഷ ക്രമീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് വിധിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ളത്. തര്‍ക്ക ഭൂമിയില്‍ മാത്രം 5000 സുരക്ഷാ ഭടന്‍മാരെ നിയോഗിച്ചിട്ടുണ്ട്.

Find Out More:

Related Articles: