സമകാലിക വിഷയങ്ങളെ കുറച്ചു ചാലച്ചിത്രോത്സവ വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം.

VG Amal
പൗരത്വ ഭേദഗതി ഉള്‍പ്പെടെ രാജ്യത്തെ സമകാലിക വിഷയങ്ങളെ കുറച്ചു ചാലച്ചിത്രോത്സവ വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം.

ഫാസിസത്തിന് മുന്നില്‍ ഇന്ത്യ മുട്ടുകുത്തില്ലെന്നും നാം നിശബ്ദരാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

24-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന അര്‍ജന്റീനിയന്‍ സംവിധായകന്‍ സോളാനസിന്റെ ജീവിതം ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. 

സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിക്കുകയും ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത സോളാനസിന് ഒരിക്കല്‍ തെരുവില്‍ വച്ച് വെടിയേറ്റു. വെടി കൊണ്ടു പരുക്കേറ്റ് ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ അദ്ദേഹം വിളിച്ചുപറഞ്ഞത് അര്‍ജന്റീന മുട്ടുകുത്തുകയില്ല, താന്‍ നിശബ്ദനാകാനും പോകുന്നില്ല എന്നായിരുന്നു. വെടിയേറ്റ് പിടയുമ്പോഴും നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച ആ വിപ്ലവകാരിയാണ് ഇപ്പോള്‍ നമുക്കൊപ്പം ഈ വേദിയിലുള്ളതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

വിമത ശബ്ദം ഉയര്‍ത്തിയതിന് വെടിയേറ്റ് മരിച്ച ഗൗരി ലങ്കേഷിന്റെയും നരേന്ദ്ര ദാബോല്‍ക്കറുടെയും കല്‍ബുര്‍ഗിയുടെയും ശബ്ദം മുഴങ്ങുന്ന ഇന്ത്യന്‍ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

രാഷ്ട്രീയബോധമുള്ളവര്‍ക്ക് ആവേശം പകരുന്നതാണ് അദ്ദേഹത്തിന്റെ സാന്നിധ്യം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ നമുക്കും ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മള്‍ നിശബ്ദരാകാനും പോകുന്നില്ല-മുഖ്യമന്ത്രി പറഞ്ഞു.

Find Out More:

Related Articles: