മോദി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ

VG Amal
മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്തു.  ഭിന്നിപ്പിന്റെയും അക്രമത്തിന്റെയും സ്രഷ്ടാവായ മോദിസര്‍ക്കാര്‍ സ്വന്തം ജനതയ്ക്കു നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സോണിയ ആരോപിച്ചു.

ധ്രുവീകരണത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്നാണെന്നും അവര്‍ പ്രസ്താവനയില്‍ അഭിപ്രയപെട്ടു. 

രാഷ്ട്രീയ താല്‍പര്യങ്ങള്‍ വെച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും വര്‍ഗീയ സംഘര്‍ഷത്തിന്റെ അന്തരീക്ഷമുണ്ടാക്കാനുമാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്ന കാര്യം വ്യക്തമാണെന്ന് സോണിയാ ഗാന്ധി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയെ സംരക്ഷിച്ചുകൊണ്ട് സല്‍ഭരണത്തിലൂടെ സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം.

എന്നാല്‍ സ്വന്തം ജനതയ്ക്കു മേല്‍ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് ബിജെപി സര്‍ക്കാരെന്നും സോണിയ ഗാന്ധി ആരോപിക്കുന്നു.

ഭിന്നിപ്പിന്റെയും അക്രമത്തിന്റെയും സ്രഷ്ടാവായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. രാജ്യത്തെ വെറുപ്പിന്റെ അഗാധതയിലേയ്ക്ക് തള്ളിയിട്ടുകൊണ്ട് യുവജനങ്ങളുടെ ഭാവിയെ അസ്ഥിരപ്പെടുത്തിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. യുവാക്കളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുകയും വര്‍ഗീയ സംഘര്‍ഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ തിരക്കഥ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടേതുമല്ലാതെ മറ്റാരുടേതുമല്ല, അവര്‍ പറഞ്ഞു. 

Find Out More:

Related Articles: