ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ തകർക്കാൻ ശത്രുക്കൾ വളരെയേറെ ശ്രമിച്ചിട്ടും അത് നടന്നില്ല. അവർക്ക് ചെയ്യാൻ കഴിയാത്ത കാര്യമാണ് മോദി ഇപ്പോൾ ചെയ്‌ത് കൊണ്ടിരിക്കുന്നതെന്നും രാഹുൽ തുറന്നടിച്ചു.മോദി രാജ്യം തകർക്കാൻ

Divya John

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ തകർക്കാൻ ശത്രുക്കൾ വളരെയേറെ ശ്രമിച്ചിട്ടും അത് നടന്നില്ല. അവർക്ക് ചെയ്യാൻ കഴിയാത്ത കാര്യമാണ് മോദി ഇപ്പോൾ ചെയ്‌ത് കൊണ്ടിരിക്കുന്നതെന്നും രാഹുൽ തുറന്നടിച്ചു.മോദി രാജ്യം തകർക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യൻ ഭരണഘടന ജങ്ങളുടെ ശബ്‌ദമാണ്.

 

 

    ആ ശബ്‌ദം ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഈ നീക്കത്തെ ജങ്ങൾ തടയും.പോലീസിനെ ഉപയോഗിച്ച് വിദ്യാർഥികളെ അടിച്ചമർത്തുമ്പോൾ രാജ്യത്തിൻ്റെ ശബ്ദമാണ് ഇല്ലാതാകുന്നത്. മാധ്യമപ്രവർത്തകർ പോലും ലാത്തിചാർജിന് വിധേയരാകുന്നു. മോദിയുടെ വസ്‌ത്രത്തിലൂടെ അദ്ദേഹത്തെ എല്ലാവരും തിരിച്ചറിഞ്ഞതാണ്. കോടിക്കണക്കിന് വില വരുന്ന വസ്‌ത്രമാണ് അദ്ദേഹം ധരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

 

    പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ സത്യാഗ്രഹ സമരത്തിനിടെയാണ് പ്രധാനമന്ത്രിക്കെതിരെ രാഹുൽ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ ലംഘനമാണെന്നാരോപിച്ചാണ് സമരം.കോൺഗ്രസ് പ്രസിഡൻ്റ് സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് സത്യാഗ്രഹത്തിന് തുടക്കം കുറിച്ചത് .

 

    മുതിർന്ന കോൺഗ്രസ് നേതാക്കളും മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങും ഭരണാഘടനയുടെ ആമുഖം വായിച്ചു. എകെ ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരായ കമല്‍നാഥ്, അശോക് ഗലോട്ട് എന്നിവരും സത്യാഗ്രഹത്തില്‍ പങ്കെടുത്തു.

 

    ജാര്‍ഖണ്ഡ് ജനതയോട് നന്ദി പറയുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. കഴിഞ്ഞ അഞ്ച് വർഷം ഭരിക്കാൻ അനുവാദം നൽകിയതിൽ ജാർഖണ്ഡ് ജനതയോട് നന്ദി പറയുന്നു. ജനകീയ വിഷയങ്ങൾ ഉന്നയിച്ച് ബിജെപി ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

    തെരഞ്ഞെടുപ്പ് വിജയത്തിൽ മഹാസഖ്യത്തെ അഭിനന്ദിക്കുന്നു. വരും വർഷങ്ങളിലും ജാർഖണ്ഡിനായി പ്രവർത്തിക്കാൻ കഴിയും. അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും ഉന്നയിക്കുകയും ചെയ്യുമെന്ന് മോദി വ്യക്തമാക്കി. 

Find Out More:

Related Articles: