രാഷ്ട്രപതി ശബരിമലയിലേക്ക്.

VG Amal
ശബരിമല സന്ദര്‍ശിക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഹെലികോപ്റ്റര്‍ എവിടെ ഇറക്കും എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു.

പാണ്ടിത്താവളത്തെ കുടിവെള്ള സംഭരണിക്ക് മുകളില്‍ താല്‍ക്കാലിക ഹെലിപാഡ് തയ്യാറാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് രാഷ്ട്രപതി ഭവന്  ഉടൻ നല്‍കും.

ഹെലികോപ്റ്റര്‍ ഇറക്കാനുള്ള ബലം കുടിവെള്ള സംഭരണിക്കില്ലെന്ന് സംശയമുണ്ട്. കുടിവെള്ള സംഭരണിക്ക് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചേക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഭക്തരുടെ തിരക്കുകൂടി പരഗിണിച്ചു വേണം സന്ദര്‍ശനമെന്നും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിലുണ്ട്. 

അതേസമയം, ടാങ്കിന്റെ ബലം പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തോട് പൊതുമരാമത്ത് വകുപ്പ് പറഞ്ഞു. 

ഈ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം ജില്ലാ കളക്ടര്‍ വിശദ റിപ്പോര്‍ട്ട് രാഷ്ട്രപതി ഭവന് കൈമാറും. ജനുവരി ആറിനാണ് രാഷ്ട്രപതി ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

രാഷ്ട്രപതി ശബരിമലയില്‍ എത്തണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും കുടിവെള്ള സംഭരണിക്കു മുകളില്‍ ഹെലിപ്പാഡ് ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജലസംഭരണിക്കു മുകളില്‍ ഹലിപ്പാഡായി ഉപയോഗിക്കാനാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അഭിപ്രായപ്പെട്ടു. 

Find Out More:

Related Articles: