മരടിലെ ഫ്ലാറ്റുകൾ കൃത്യസമയത്തുതന്നെ പൊളിക്കും

VG Amal
മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന സമയക്രമത്തില്‍ മാറ്റമില്ല.

ഈ മാസം പതിനൊന്നിന് ആല്‍ഫ ടവറുകളും എച്ച്ടുഒയും പൊളിക്കും പന്ത്രണ്ടിന് മരടിലെ മററു ഫ്‌ളാറ്റുകളും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ പൊളിക്കും.

സബ്കളക്ടറും പോലീസ് കമ്മിഷണറും പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം. ജനവാസ കേന്ദ്രങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഫ്‌ളാറ്റുകളായ ആല്‍ഫയുടെ രണ്ടു ടവറുകളും എച്ച്ടുഒയും പൊളിക്കുന്നത് രണ്ടാമത്തെ ദിവസത്തേക്ക് മാറ്റി വെക്കണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം

എന്നാല്‍ ഇതു തള്ളിയ യോഗം മുന്‍ നിശ്ചയിച്ച പ്രകാരം ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല എന്നതും വാസ്തവമാണ്. 

ഏഴുമണിയോടെ ജില്ലാ കളക്ടറും ജനപ്രതിനിധികളും പങ്കെടുക്കുന്ന വിപുലമായ യോഗമുണ്ട്. ഫ്‌ളാറ്റ് പൊളിക്കുന്ന ദിവസങ്ങളില്‍ സ്വീകരിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച് അന്തിമ തീരുമാനത്തിലെത്തുന്നതിന് വേണ്ടിയാണ് ഈ യോഗം ചേരുന്നത്.

ഈ യോഗത്തിന് ശേഷം മാത്രമേ ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക തീരുമാനം ഉണ്ടാവുകയുള്ളൂ. 

ജനവാസ കേന്ദ്രങ്ങളിലെ ഫ്‌ലാറ്റുകള്‍ തകര്‍ക്കുന്നത് മാറ്റിവെക്കുകയാണെങ്കില്‍ മറ്റു ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതം പഠിച്ചതിന് ശേഷം വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാമെന്നായിരുന്നു പ്രദേശവാസികളുടെ വാദം. 

Find Out More:

Related Articles: