കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

VG Amal
പൗരത്വ നിയമ ഭേദഗതിക്കെതിരായ ഒരുമിച്ചുള്ള പ്രതിഷേധത്തെ എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരുമിച്ചുള്ള സമരം രാജ്യത്തിന് തന്നെ വലിയ മാതൃകയായിരുന്നു. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് അടക്കമുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടും കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് ചില സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുടെ നിലപാടും ചില സംശയമുളവാക്കുന്നുണ്ട്.

ഇതില്‍ ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ പ്രമേയം പാസാക്കി.

ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചുകൂടെ എന്ന് ചോദിച്ചുകൊണ്ട് ഒരു കത്ത് ഇതിനെ എതിര്‍ക്കുന്നുവെന്ന് കരുതുന്ന സംസ്ഥാനങ്ങള്‍ക്ക് അയച്ചിരുന്നു. എന്നാല്‍ ആരും മറുപടി നല്‍കിയില്ല. ഇതൊക്കെയാണ് സംശയമുണ്ടാക്കുന്നത്. അതില്‍ തെറ്റ് കണ്ടിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി വക്തമാക്കി.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധം മതനിരപേക്ഷതയോടും ജനാധിപത്യത്തോടും കൂറ് പുലര്‍ത്തുന്നവര്‍ നല്‍കുന്നതാണ്. ഇവരെ മര്‍ദ്ദിച്ചൊതുക്കാം എന്നാണോ ആര്‍.എസ്.എസുകാര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

അക്രമങ്ങളെ അപലപിക്കാന്‍ പോലും ആരും തയ്യാറാകുന്നില്ല. ആര്‍.എസ്.എസിന്റെ ഹുങ്ക് രാജ്യം അംഗീകരിക്കില്ല. തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണഘടനയെ സംരക്ഷിച്ച് നിര്‍ത്താനുള്ള ചുമതലയാണ് ഇന്ത്യന്‍ യുവത ഏറ്റെടുത്തിരിക്കുന്നത്. ഇതാണ് അവരെ പേടിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Find Out More:

Related Articles: