പൗരത്വം നഷ്ടപ്പെടില്ലെന്ന് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍.

frame പൗരത്വം നഷ്ടപ്പെടില്ലെന്ന് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍.

VG Amal
ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് ജനിച്ച ഒരാളുടെയും പൗരത്വം നഷ്ടപ്പെടില്ലെന്ന് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍.

'സി.എ.എ. പൗരത്വം നല്‍കാനാണ് നിഷേധിക്കാനല്ല' എന്ന സന്ദേശവുമായി ദേശീയപൗരത്വനിയമ ഭേദഗതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച രാഷ്ട്രരക്ഷാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ഐക്യത്തെയും വികസനത്തെയും തകര്‍ക്കാനാണ് സി.പി.എമ്മും കോണ്‍ഗ്രസും ലീഗും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വനിയമത്തെ വോട്ടുബാങ്ക് ആക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.

പാകിസ്താനിലും ബംഗ്ലാദേശിലും കശ്മീരിലും ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ടപ്പോള്‍ മൗനം പാലിച്ചവരാണ് പൗരത്വനിയമ ഭേദഗതിയുടെ പേരില്‍ നാട്ടില്‍ കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്നതെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. 

വര്‍ഗീയശക്തികള്‍ക്കെതിരേ നിലപാടെടുക്കാന്‍ മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ആകുന്നില്ലെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു. പി.എന്‍. ശാന്തകുമാരി അമ്മ അധ്യക്ഷയായി

Find Out More:

Related Articles:

Unable to Load More