അമേരിക്ക എന്തിനും തയ്യാറെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

VG Amal
അമേരിക്ക എന്തിനും തയ്യാറെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കയെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ട്രംപ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് ലോകം ആശങ്കയോടെയാണ് വീക്ഷിച്ചതെങ്കിലും അദ്ദേഹം യുദ്ധ പ്രഖ്യാപനമൊന്നും തന്നെ  നടത്തിയില്ല.

എന്നാല്‍ 80 യു.എസ് സൈനികരെ വ്യോമാക്രമണത്തില്‍ വധിച്ചുവെന്ന ഇറാന്റെ അവകാശവാദം അദ്ദേഹം  തളളി.

ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ അമേരിക്കന്‍ സൈനികരൊന്നും കൊല്ലപ്പെട്ടിട്ടില്ലെന്നും  ട്രംപ് വ്യക്തമാക്കി. യു.എസ് സൈനികരെല്ലാം സുരക്ഷിതരാണ്. സൈനിക താവളത്തിന് ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ പരമോന്നത സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ച നടപടിയെ ട്രംപ് പിന്നും  ന്യായീകരിച്ചു.

നിരവധി ഭീകരര്‍ക്ക് സുലൈമാനി പരിശീലനം നല്‍കി. യുഎസ് എംബസികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. സുലൈമാനിയെ നേരത്തെ തന്നെ വധിക്കേണ്ടതായിരുന്നു.

ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരിക്കുന്ന കാലത്തോളം ആണവായുധം ഉണ്ടാക്കാന്‍ ഇറാനെ അനുവദിക്കില്ല. ഇറാനെതിരെ ഉപരോധങ്ങള്‍ ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, കഴിഞ്ഞ ദിവസം ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നത് സംബന്ധിച്ച പരാമര്‍ശമൊന്നും ട്രംപ് നടത്തിയില്ല. 

Find Out More:

Related Articles: