കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ എന്‍.എ ഹാരിസിന് സ്ഫോടനത്തില്‍ പരിക്ക്.

frame കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ എന്‍.എ ഹാരിസിന് സ്ഫോടനത്തില്‍ പരിക്ക്.

VG Amal
കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ എന്‍.എ ഹാരിസിന് സ്ഫോടനത്തില്‍ പരിക്ക്.

ശാന്തിനഗറില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തു മടങ്ങാനിരിക്കെ അജ്ഞാത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. 

എം.എൽ.എയ്ക്ക് ഒപ്പമുണ്ടായിരുന്ന അഞ്ചു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലിനു പരിക്കേറ്റ എന്‍.എ ഹാരിസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി.

മലയാളിയായ എന്‍.എ ഹാരിസ് ബംഗളുരുവിലെ ശാന്തിനഗര്‍ മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. പിതാവിനെതിരെ നടന്നത് ആസൂത്രിത നീക്കമെന്ന് മകന്‍ മുഹമ്മദ് നാലപ്പാട്ട് ആരോപിച്ചു. 

Find Out More:

Related Articles:

Unable to Load More